ആമുഖം - ബള്‍ഗേറിയന്‍ കുട.
1978 സെപ്റ്റംബര്‍ ഏഴാം തിയതി, ബള്‍ഗേറിയയുടെ രാഷ്ട്രത്തലവന്‍, തോഡോര്‍ ഷിവക്കോവിന്റെ ജന്മദിനത്തില്‍ ലണ്ടനിലെ വാട്ടര്‍ലൂ ബ്രിഡ്ജില്‍ വച്ച് ബള്‍ഗേറിയന്‍ വിമതന്‍ ഗിയോര്‍ഗി മാര്‍ക്കൊവിനെ ആരോ കുട കൊണ്ട് കുത്തി.
മാര്‍ക്കോവ് ബള്‍ഗേറിയയിലെ അറിയപ്പെടുന്ന നോവലിസ്റ്റും നാടകകൃത്തും, ഷിവക്കോവിന്റെ ഭരണകൂടത്തിന്റെ വിമര്‍ശകനുമായിരുന്നു. ഷിവ്ക്കൊവിന്റെ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍നിന്നും രക്ഷപ്പെട്ട് അദ്ദേഹം ബ്രിട്ടനില്‍ വന്നു. ഇവിടെ അദ്ദേഹം ബി.ബി.സിയുടെ മാധ്യമപ്രവര്‍ത്തകനായി. അങ്ങിനെ കൈവന്ന സ്വാതന്ത്ര്യം ജന്മനാട്ടിലെ ഭരണത്തെ കൂടുതല്‍ കരുത്തോടെ വിമര്‍ശിക്കാന്‍ അദ്ദേഹം വിനയോഗിച്ചു.
അന്ന് ബസ് കാത്ത് നിന്നപ്പോള്‍ ആരോ തന്നെ കുത്തിയതായി അനുഭവപ്പെട്ടു. വലതുതുടയുടെ പിന്ഭാഗത്താണ് കുത്തു കൊണ്ടത്. തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് ഒരാള്‍ നിലത്തുനിന്നും ഒരു കുടയെടുക്കുന്നതാണ്. അയാള്‍ ഇറ്റാലിയന്‍ വംശജനായ ഡാനിഷ് പൌരനായിരുന്നു എന്ന് പിന്നീടു നടന്ന അന്വേക്ഷണങ്ങളില്‍ നിന്നും മനസിലായി. മാര്‍ക്കോവ് മൂന്നാം ദിവസം മരണപ്പെട്ടു.
ആ കുട സത്യത്തില്‍ സങ്കീര്‍ണ്ണമായ മാരക ഉപകരണമായിരുന്നു. കുത്തെറ്റപ്പോള്‍ കടുത്ത വേദന ഉണ്ടായില്ലെങ്കിലും റെസിന്‍ എന്ന വിഷമയമായ കുടയുടെ മുന കൊണ്ടാണ് കുത്തേല്‍പിച്ചത്..
അന്വേക്ഷണം എങ്ങും ചെന്നെത്തിയില്ല. ഇന്നും തുടരുന്നു. എങ്കിലും ഇതിന്റെ പിന്നില്‍ റഷ്യന്‍ പിന്തുണയുള്ള ബള്‍ഗേറിയന്‍ രഹസ്യപോലീസ് ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
പാശ്ചാത്യലോകത്തിന് ബള്‍ഗേറിയ എന്നാല്‍ ഈ “ബള്‍ഗേറിയന്‍ കുട”യുടെ നാട് മാത്രമാണ്. മറ്റു കിഴക്കന്‍ യുറോപ്യന്‍ രാജ്യങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ തീരെ അറിയപ്പെടാത്ത രാജ്യം.
2007-ല്‍ യുറോപ്യന്‍ യുണിയന്റെ ഭാഗമായെങ്കിലും ഇന്നും ഇത് പലര്‍ക്കും അജ്ഞാതലോകമാണ്.
ലിബിയയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ മിക്ക കിഴക്കന്‍ യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള സഹപ്രവര്‍ത്തകരുണ്ടായിരുന്നു. അവരില്‍ ഏറ്റവും നല്ലവരായി തോന്നിയത് ബള്‍ഗേറിയക്കാരായിരുന്നു. നിഷ്ക്കളങ്കരും ആത്മാര്‍ത്ഥതയുള്ളവരുമായി തോന്നിയിരുന്നു.
കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. മുതലാളിത്തത്തിലെയ്ക്കുള്ള ബള്‍ഗേറിയുടെ മാറ്റം വളരെ ആയാസകരമായിരുന്നു. രാജ്യം മാഫിയസംഘത്തിന്റെ പിടിയിലായി. നിയമവ്യവസ്ഥ മോശമായി. ജനങ്ങള്‍ പ്രശുബ്ദരായി. അങ്ങിനെ യുറോപ്യന്‍ യുണിയന്‍ അംഗത്വം നീണ്ടുനീണ്ടുപോയി.
നില മെച്ചപ്പെട്ടുവരുന്നു. എങ്കിലും ആ പ്രദേശത്തെ രാജ്യങ്ങളില്‍ ഏറെ പിന്നിലാണ് ബള്‍ഗേറിയ ഇന്നും.
ബള്‍ഗേറിയയിലേയ്ക്ക് ഒരു യാത്ര പോവുകയാണ്. ഒരു മാസം അവിടെ താമസിക്കാന്‍ ഉദ്ദേശമുണ്ട്. പ്രതീക്ഷിച്ചതിലും കാര്യങ്ങള്‍ ബുദ്ധിമുട്ടാണെങ്കില്‍ നേരത്തെ മടങ്ങും.
ബള്‍ഗേറിയന്‍ അനുഭവങ്ങള്‍, സമയവും സൌകര്യവും പോലെ ഇവിടെ പങ്കുവയ്ക്കുന്നതാണ്.
ആമുഖം അസ്സലായിട്ടുണ്ട്
ReplyDeleteമുഖപുസ്തകത്തിൽ കൂടി അപ്പപ്പോൾ ,
ഈ 35 അദ്ധ്യായങ്ങളും വായിച്ച് പോന്നിരുന്നുവെങ്കിലും ,
വീണ്ടും ഒരു വിശദ വായനക്ക് വേണ്ടി ഇവയെല്ലാം ബുക്ക് മാർക്ക്
ചെയ്തിടുകയാണിപ്പോൾ കേട്ടൊ ഭായ്
തുടര്‍ വിവരണങ്ങള്‍ കാത്തിരിക്കുന്നു.
ReplyDeleteവരട്ടെ, കാത്തിരിക്കുന്നു.
ReplyDeleteആശംസകള്‍ ...വേണ്ടും കാണാം
ReplyDelete
ReplyDeleteഎല്ലാവർക്കും യാത്രകൾ തരപ്പെടില്ല അത്തരം സാഹചര്യത്തിൽ യാത്ര വിവരണങ്ങൾ ,ട്രവലോഗുകൾ ഉപകാരപ്രദമാണ് ആസ്വാദ്യകരമാണ്