സോഫിയയിലെ നാഷണല്‍ തീയേറ്റര്‍
സോഫിയയില്‍ ഇന്നുവരെ കണ്ടതില്‍ ഏറ്റവും മനോഹരമായിതോന്നിയ കെട്ടിടം ഔദ്യോഗികമായി Ivan Vazov National Theatre എന്നറിയപ്പെടുന്ന ബള്‍ഗേറിയയുടെ നാഷണല്‍ തീയേറ്ററിന്റെ കെട്ടിടമാണ്. ഒരു ടൂറിനുപോയപ്പോള്‍ അതിന്റെ മുന്നിലൂടെ കടന്നുപോയെങ്കിലും, വിശദമായി കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് തപ്പിപിടിച്ച് അവിടെ പോയി.
നിയോക്ലാസിക്ക് ശൈലിയിലുള്ള ഈ കെട്ടിടം വിയന്നക്കാരായ Hermann Helmer, Ferdinand Fellner എന്നിവര്‍ ചേര്‍ന്നു രൂപകല്‍പന ചെയ്തതാണ്. 1906-ല്‍ പണികള്‍ പൂര്‍ത്തിയായി, 1907 ജനുവരി മൂന്നാംതിയതി മുതല്‍ ഇത് പ്രവര്‍ത്തനമാരംഭിച്ചു.
ഒരു തവണ ഇതിനു തീപിടിക്കുകയും, രണ്ടാം ലോകമഹായുദ്ധകാലത്ത് ബോംബിംഗില്‍ സാരമായ തകരാറുകള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കാലാകാലങ്ങളില്‍ അവയെല്ലാം പരിഹരിക്കപ്പെട്ടു. 2006-ല്‍ മോഡികൂട്ടി ഇന്നു കാണുന്നതുപോലെയാക്കി. ഇതിന്റെ പ്രധാന സ്റെജില്‍ 750 പേര്‍ക്കുള്ള സൌകര്യങ്ങളുണ്ട്.
ഈ തീയേറ്ററിന്റെ തൊട്ടുമുന്നിലാണ് സോഫിയായിലെ സിറ്റി ഗാര്‍ഡന്‍.
തീയേറ്ററിന്റെ കുറെ ചിത്രങ്ങളും ഇന്നു കണ്ട മറ്റു ചില കാഴ്ചകളുടെ ഫോട്ടോയും കാണാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക..
No comments:
Post a Comment