Wednesday, 10 June 2015

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 11)

ബള്‍ഗേറിയയിലെ കത്തോലിക്കാസഭ

യേശുവിന്റെ കാലത്തോഅതിന്റെ തൊട്ടുപിന്നാലെയോമതംമാറ്റാനായി യേശുശിഷ്യന്മാരോപൌലോസോ ബള്‍ഗേറിയയില്‍ കാലുകുത്തിയിട്ടില്ല.. ഗ്രീസിനോടു തൊട്ടുചേര്‍ന്നു കിടക്കുന്ന രാജ്യമായിട്ടും. ക്രിസ്തീയമതവിശ്വാസം കാര്യമായി ഇവിടെയെത്തുന്നത് ഒന്‍പതാം നൂറ്റാണ്ടില്‍ മാത്രമാണ്.

അന്ന് റോമിലെ കത്തോലിക്കാസഭയും കൊന്‍സ്റ്റാന്റിനോപ്പിളിലെ ഓര്ത്തഡോക്സ് പാത്രിയാര്‍ക്കീസും പ്രബലരും ബദ്ധവൈരികളുമാണ്. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ട്രേഡ്റൂട്ടിന്റെ മര്‍മ്മപ്രധാനമായ ഭാഗത്തു കിടക്കുന്ന ബള്‍ഗേറിയയില്‍ ഇരുകൂട്ടര്‍ക്കും സ്വാഭാവികമായും താല്പര്യം ഉണ്ടായിരുന്നു.

ബള്‍ഗേറിയയുടെ അന്നത്തെ ഭരണാധികാരിയായിരുന്ന പ്രിന്‍സ് ബോറിസ് ഒന്നാമന്‍ തിരഞ്ഞെടുത്തത് കോന്‍സ്റ്റാന്റിനോപ്പിളിലെ ഓര്ത്തഡോക്സ് മതമാണ്‌. അവരുടെ ആരാധന ഗ്രീക്ക് ഭാഷയിലായിരുന്നു. ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെബള്‍ഗേറിയന്‍ സഭയെ ഒരു സ്വതന്ത്രസഭയായി ഉയര്‍ത്തണമെന്ന് ബോറിസ് ആവശ്യപ്പെട്ടു. എന്നാല്‍ ആ ആവശ്യം അംഗീകരിക്കാന്‍ പാത്രിയാര്‍ക്കീസ് തയ്യാറായില്ല.

ക്ഷുഭിതനായ ബോറിസ് ഒരു ഡെലഗേഷനെ റോമില്‍ അയച്ച് അവരുമായി ഒത്തുപോകാന്‍ തീരുമാനിച്ചു. എന്നാല്‍ രാജാവ് നിര്‍ദ്ദേശിച്ചയാളെ ആര്‍ച്ബിഷപ്പ് ആക്കാന്‍ അന്നത്തെ മാര്‍പാപ്പ ആയിരുന്ന നിക്കോളാസ് ഒന്നാമനോഅദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന ആഡ്രിയാന്‍ രണ്ടാമനോ തയ്യാറായില്ല. ഇതില്‍ കോപിച്ച ബോറിസ് വീണ്ടും പാത്രിയാര്‍ക്കീസിനെതന്നെ സമീപിക്കുകയും ബള്‍ഗേറിയയുടെ ഔദ്യോഗിക മതമായി ഓര്ത്തഡോക്സ് വിശ്വാസം അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.

അന്നുമുതല്‍ കത്തോലിക്കാസഭയ്ക്ക് ഈ രാജ്യത്ത് കാര്യമായ സ്വാധീനം ഉണ്ടായിട്ടില്ല.

എന്നിരുന്നാലും ഇന്ന് ബള്‍ഗേറിയയിലെ മതങ്ങളില്‍ നാലാം സ്ഥാനം കത്തോലിക്കാസഭയ്ക്കുണ്ട് (ഓര്ത്തഡോക്സ്ഇസ്ലാംപ്രോട്ടസ്റ്റന്റ്സ്കത്തോലിക്കര്‍). 2011-ലെ സെന്‍സസ് അനുസരിച്ച് ബള്‍ഗേറിയയിലെ ജനസംഖ്യയില്‍ 48,945 പേര്‍ കത്തോലിക്കാമതവിശ്വാസികളാണ്.

ഒന്‍പതാം നൂറ്റാണ്ടിലെ ശ്രമം പരാജയപ്പെട്ടെങ്കിലും 1204-ല്‍ അന്നത്തെ ബള്‍ഗേറിയയിലെ രാജാവ്പാത്രിയാര്‍ക്കീസിന്റെ അമിതസ്വാധീനം കുറയ്ക്കുവാനായി റോമുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ ഇത് അധികകാലം നീണ്ടുനിന്നില്ല. ഒരു യുദ്ധവിളംബരത്തെ തുടര്‍ന്ന് ഈ സഖ്യം അവസാനിച്ചു. അതിനുശേഷം ബള്‍ഗേറിയയില്‍ കത്തോലിക്കാസഭയുടെ സ്വാധീനം കാര്യമായി ഇന്നുവരെ ഉണ്ടായിട്ടില്ല.

പതിനാറാം നൂറ്റാണ്ടില്‍ സമ്പന്നരായ ചില കച്ചവടക്കാരുടെ സഹായത്തോടെ പുതിയൊരു ശ്രമം കത്തോലിക്കാസഭ നടത്തുകയുണ്ടായി. Paulicians എന്നറിയപ്പെട്ടിരുന്ന (മുമ്പ് ഇവര്‍ പാഷണ്ഡര്‍ ആയി കണക്കാക്കപ്പെട്ടിരുന്നു) ഒരു വര്‍ഗത്തെ വത്തിക്കാന്റെ മിഷനറികള്‍ കൂട്ടത്തോടെ കത്തോലിക്കരാക്കി. ഈ മതംമാറ്റം രാജ്യത്തിനു സഹായകരമാകുമെന്നും ഒട്ടോമാന്‍ സാമ്രാജ്യത്തിനെതിരെ പോരാടാന്‍ പാശ്ചാത്യശക്തികളുടെ സഹായം ഇതിലൂടെ ലഭിക്കുമെന്നും ചിലരെങ്കിലും പ്രതീക്ഷിച്ചു. പക്ഷെ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഒട്ടോമാന്‍ തുര്‍ക്കികള്‍ മതംമാറ്റം നിരോധിച്ചുകത്തോലിക്കരെ പീഡിപ്പിക്കുവാനും ആരംഭിച്ചു.

1878-ല്‍ തുര്‍ക്കികളില്‍ നിന്ന് ബള്‍ഗേറിയ മോചിക്കപ്പെട്ടതിനുശേഷം കത്തോലിക്കാ മതവിശ്വാസിയായിരുന്ന ഓസ്ട്രിയക്കാരന്‍ ഫെര്‍ഡിനാന്‍ഡിന്റെ ഭരണകാലത്ത് പേപ്പല്‍ നന്‍ഷ്യോ ആയിരുന്ന Angelo Roncalli (പിന്നീട് പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍) ബള്‍ഗേറിയയില്‍ കത്തോലിക്കാസ്ഥാപനങ്ങള്‍ തുടങ്ങുകയും1925-ല്‍ വത്തിക്കാനും ബള്‍ഗേറിയയുമായുള്ള നയതന്ത്രബന്ധം ആരംഭിക്കുകയും ചെയ്തു.

1946 മുതല്‍ 1989 വരെയുള്ള കമ്മ്യൂണിസ്റ്റ്‌ കാലഘട്ടം കത്തോലിക്കര്‍ക്ക് പീഡനത്തിന്റെ കാലമായിരുന്നു. കമ്മ്യൂണിസ്റ്റ്‌ ഭരണാധികാരികള്‍ കത്തോലിക്കരെ വിദേശമതഫാഷിസ്റ്റ്‌ ആയാണ് കണക്കാക്കിയിരുന്നത്. വിദേശ പാതിരിമാരെ ബള്‍ഗേറിയയില്‍ വിലക്കുകയും അവര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. അക്കാലത്ത് വത്തിക്കാനും ബള്‍ഗേറിയയുമായുള്ള നയതന്ത്രബന്ധം വിഛേദിക്കപ്പെട്ടു. 1951-52 കാലത്ത് പാശ്ചാത്യ ഇന്റലിജന്‍സ് ഏജന്‍സികളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അറുപത് കത്തോലിക്കാ പുരോഹിതരെ അറ്റസ്റ്റ് ചെയ്യുകയും അവരില്‍ നാലുപേരെ വധിക്കുകമുയുണ്ടായി. 1950-കളില്‍ കത്തോലിക്കാസഭയുടെ സ്വത്തുകള്‍ കണ്ടുകെട്ടുകയും അവരുടെ കോളേജ്സ്ക്കൂള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു.

1989-ല്‍ ടോഡോര്‍ ഷിവ്ക്കൊവിന്റെ പതനത്തിനുശേഷം നയതന്ത്രബന്ധം പുനസ്ഥാപിക്കുകയും സര്‍ക്കാരിന്റെ ക്ഷണപ്രകാരം പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ 2002-ല്‍ (May 23-26) ബള്‍ഗേറിയ സന്ദര്‍ശിക്കുകയും ചെയ്തു.

1981 മേയ് മാസം പതിമൂന്നാം തിയതി റോമിലെ സെന്റ്‌ പീറ്റേഴ്സ് ചത്വരത്തില്‍ വച്ച് Mehmet Ali Agca എന്ന തുര്‍ക്കിവംശജന്‍ ജോണ്‍പോള്‍ രണ്ടാമന്റെനേരെ വെടിവച്ചു. പോളണ്ടിലെ സോളിഡാരിറ്റിയുമായുള്ള മാര്‍പാപ്പയുടെ അടുപ്പം കാരണം അദ്ദേഹം കമ്മ്യൂണിസ്റ്റ്‌കാര്‍ക്കൊരു ശല്യക്കാരനായിരുന്നു. അദ്ദേഹത്തെ വകവരുത്താന്‍ റഷ്യയുടെ സഹായത്തോടെ ബള്‍ഗേറിയന്‍ രഹസ്യപ്പോലീസാണ് ഈ വധശ്രമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നൊരു  ധാരണ പരക്കെ ഉണ്ടായിരുന്നു.

തനിക്ക് ബള്‍ഗേറിയന്‍ ജനതയോട് യാതൊരുവിധ വൈരാഗ്യവും ഇല്ലെന്നും ബള്‍ഗേറിയയ്ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും പങ്കുണ്ടെന്ന് താന്‍ ഒരിക്കലും വിശ്വസിച്ചിട്ടില്ലെന്നും സന്ദര്‍ശനവേളയില്‍ പോപ്പ് പരസ്യമായി പ്രസ്താവിച്ചു. പാശ്ചാത്യശക്തികളോടുംയുറൊപ്യന്‍ യുണിയനോടും അടുക്കാന്‍ വെമ്പിനിന്ന ബള്‍ഗേറിയയ്ക്ക് ഇത് വളരെ ആശ്വാസം നല്‍കി.

സോഫിയ നഗരത്തില്‍ കത്തോലിക്കര്‍ക്ക് ഒരു പള്ളി മാത്രമേയുള്ളൂ.. ഇന്നലെ വഴിതെറ്റി നടന്നപ്പോള്‍ യാദൃച്ഛികമായി അതിന്റെ മുന്നിലെത്തി. ഇന്ന് ഞായറാഴ്ച ആയതിനാല്‍ അവിടെയുള്ള ബള്‍ഗേറിയന്‍ കുഞ്ഞാടുകളെ കാണാം എന്നുകരുതി ഞാന്‍ അവിടെ വീണ്ടും ചെന്നെത്തി. പള്ളിയുടെ പുറംവാതില്‍ വലിച്ചുതുറക്കാമെങ്കിലും അകത്ത് വീണ്ടും മറ്റൊരു വാതിലുള്ളത് പൂട്ടിയിട്ടിരിക്കുന്നു. ചുറ്റും ആളും അനക്കവും ഒന്നുമില്ല. തൊട്ടുചേര്‍ന്നുള്ള കെട്ടിടത്തില്‍ (റെക്ടറി ആയിരിക്കുമെന്ന് കരുതി) ചെന്ന് ബെല്‍ അടിച്ചു. പുരോഹിതവേഷത്തില്‍ ഒരു ചെറുപ്പക്കാരന്‍ വാതില്‍ തുറന്നു. ഞാന്‍ ആവശ്യം അറിയിച്ചു. ഇംഗ്ലീഷ് കഷ്ടിയാണ്. മുറി ഇംഗ്ലീഷിലും ബാക്കി ആംഗ്യഭാഷയിലും ആര്‍ത്തുര്‍ അച്ചന്‍ (നമ്മുടെ ആര്‍തര്‍) ആറു മണിയ്ക്ക് കുര്ബാനയുണ്ട് അപ്പോള്‍ വന്നാല്‍ അകത്തുകയറാം എന്നു പറഞ്ഞു. സമയം നോക്കിയപ്പോള്‍ നാലര. അഞ്ചുമണിയ്ക്ക് മഴയുണ്ടാകും എന്നു കാലാവസ്ഥാപ്രവചനമുണ്ട്. വേണ്ടഒന്നരമണിക്കൂര്‍ കാത്തുനില്‍ക്കാന്‍ വയ്യ. ചുറ്റിനും നടന്നു കുറെ ഫോട്ടോ എടുത്തു.

No comments:

Post a Comment