കമ്മ്യൂണിസം ടൂര്‍ (ഒന്ന്)
ഫ്രീ സോഫിയടൂര്‍കാരുടെ വക ഒരു കമ്മ്യൂണിസം ടൂര്‍ ഉണ്ടെന്നറിഞ്ഞ് കൃത്യസമയത്ത് (വൈകുന്നേരം നാലു മണി) പാലസ് ഓഫ് ജസ്റ്റിസിന്റെ വാതില്‍ക്കല്‍ എത്തി. അധികം ആളുകള്‍ ഉണ്ടായിരുന്നില്ല, ഏറിയാല്‍ പതിനഞ്ചുപേര്‍. കൂടുതലും ഓസ്ട്രിയന്‍സ്. മാഞ്ചെസ്റ്ററിനടുത്തുള്ള ബെറി സ്വദേശിനി (ഇപ്പോള്‍ താമസം വിയന്നയില്‍) ഒരു ഇംഗ്ലീഷ്കാരിയും ഉണ്ടായിരുന്നു. ഏതാനും അമേരിക്കന്സും.
ടൂര്‍ മൂന്നരമണിക്കൂര്‍ നീണ്ടുനിന്നു. ഇടയ്ക്ക് മഴ പെയ്തു.
മൂന്നര മണിക്കൂര്‍കൊണ്ട് ബള്‍ഗേറിയയില്‍ കമ്മ്യൂണിസം ഉണ്ടായ സാഹചര്യം, അത് രാജ്യത്തെ എങ്ങിനെ ബാധിച്ചു, എങ്ങിനെയായിരുന്നു അതിന്റെ അന്ത്യം, അതിനുശേഷമുണ്ടായ സംഭവവികാസങ്ങള്‍ എല്ലാം, നിയമബിരുദധാരിയായ സ്റ്റെഫാന്‍ എന്ന ടൂര്‍ ഗൈഡ് ഭംഗിയായി വിവരിച്ചു. സംഗതി അല്പം ഹെവി ആയിപ്പോയി. നോട്ടുകള്‍ കുറിക്കാന്‍ കൈയില്‍ എഴുത്തുസാമഗ്രികള്‍ ഒന്നും ഉണ്ടായിരുന്നില്ല. ശനിയാഴ്ച വീണ്ടും ഇതേ ടൂറിനു പോകണം എന്നു കരുതുന്നു. അതിനുശേഷംമാത്രം വിശദമായി എഴുതുന്നതാണ്.
തല്‍ക്കാലം ചില നിരീക്ഷണങ്ങള്‍....
Brendon എന്നൊരു അമേരിക്കന്‍ പയ്യന്‍ ഉണ്ടായിരുന്നു കൂട്ടത്തില്‍. ഇടയ്ക്ക് ലോഹ്യം പറഞ്ഞു. ടെന്നിസ്സി സ്വദേശിയാണ്. അയാളുടെ ഒരു അടുത്ത സുഹൃത്ത് മലയാളിയാണത്രെ – ശശി മേനോന്‍. ബ്രെണ്ടന്‍ ഇടയ്ക്ക് അപ്രത്യക്ഷനായി.
ഒരു ഇടവേള അനുവദിച്ചപ്പോള്‍ മുന്നില്‍ കണ്ട Starbucks-ല്‍ കയറി. ഇരുന്നതിന്റെ നേരെ മുന്നില്‍, ഒരു സോഫയില്‍ രണ്ടു പെണ്‍കുട്ടികള്‍. തമ്മില്‍ വാരിപ്പുണരുകയും, യാതൊരു മറയും ഇല്ലാതെ പരസ്പരം ആവേശത്തോടെ ചുംബിക്കുകയും ചെയ്യുന്നു. ആരും അവരെ ശ്രദ്ധിക്കുന്നതേയില്ല. തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഗൈഡിനോട് സ്വകാര്യമായി കണ്ട കാര്യം പറഞ്ഞു. സോഷ്യലിസ്റ്റ് കാലഘട്ടത്തില്‍ പരസ്യമായി ഇങ്ങനെ പെരുമാറിയാല്‍ എന്താകുമായിരുന്നു ഭവിഷ്യത്ത് എന്നായിരുന്നു എന്റെ ചോദ്യം. ഉത്തരം ലളിതം.. രണ്ടുപേരും വേറെവേറെ ജയിലില്‍ അടയ്ക്കപ്പെടുമായിരുന്നു. സ്വവര്‍ഗാനുരാഗത്തെ ശിക്ഷാര്‍ഹമായ വൈകൃതമായാണ് കണ്ടിരുന്നത്. ഫാമിലി വാല്യൂസിനു ചേരാത്ത, പിന്തിരിപ്പന് പ്രവണത.
അമ്പതുവര്‍ഷം മുമ്പേ ജനിക്കാത്തത് ആ പെണ്‍കുട്ടികളുടെ ഭാഗ്യം...
ശനിയാഴ്ച വീണ്ടും വരുന്നു എന്നു ഗൈഡിനോട് പറഞ്ഞ്, ടൂര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ താമസസ്ഥലത്തേയ്ക്ക്..
No comments:
Post a Comment