Wednesday 10 June 2015

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍.(Part 12)

വിതോഷ തെരുവ്

പ്രമുഖ നഗരങ്ങളില്‍ മിക്കവയും രൂപപ്പെട്ടത് തീരപ്രദേശത്തോഏതെങ്കിലും നദിയുടെ തീരത്തോ ആണ്. അതിനൊരപവാദമാണ് സോഫിയനഗരം. ഇത് സ്ഥിതി ചെയ്യുന്നത് വിതോഷ പര്‍വതത്തിന്റെ താഴ്വാരത്തിലാണ്. നഗരത്തിന്റെ എവിടെനിന്നു നോക്കിയാലും വിതോഷ കാണാം..

സോഫിയയിലെ ഏറ്റവും പ്രധാന തെരുവിന്റെ പേര് വിതോഷ ബോളെവാഡ് (Vitosha Boulevard) എന്നാണ്. സൌകര്യത്തിന് വിതോഷ തെരുവ് എന്നു പറയാം..

ആഡംബരവസ്തുക്കളും വിലയേറിയ ബ്രാന്‍ഡ്സും ലഭിക്കുന്ന കടകളെല്ലാം ഇവിടെയാണ്‌. അതുകൊണ്ടുതന്നെ എപ്പോഴും നല്ല തിരക്കാണ്.

മുമ്പ് വിവരിച്ച ഹോളി സണ്ടേ ചര്‍ച്ചില്‍ നിന്നാണ് തെരുവ് തുടങ്ങുന്നത്. പാലസ് ഓഫ് ജസ്റ്റിസ്‌ ഈ തെരുവില്‍ തന്നെ. മുമ്പേ ഉണ്ടായിരുന്ന വിതോഷതെരുവിന് ആ പേര് ലഭിക്കുന്നത് ഒട്ടോമാന്‍ സാമ്രാജ്യത്തില്‍ നിന്നുള്ള മോചനത്തിനുശേഷം1883ലാണ്. തുടക്കത്തില്‍ തെരുവിന്റെ ഇരുവശവും ഒറ്റനില കെട്ടിടങ്ങളായിരുന്നു. പക്ഷെരണ്ടു ലോകമഹായുദ്ധങ്ങളുടെ ഇടയിലുള്ള കാലത്ത് ഇതിന്റെ രണ്ടുവശത്തും കൂറ്റന്‍ കെട്ടിടങ്ങള്‍ പണിത് തെരുവിന്റെ മുഖച്ഛായ പാടെ മാറ്റി.

2013 മുതല്‍ ഇവിടെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കടകളും കച്ചവടവും സുഗമമായി നടക്കുന്നുണ്ടെങ്കിലുംപാതയിലൂടെ ആളുകള്‍ക്ക് നടക്കാന്‍ പറ്റാത്ത വിധത്തില്‍ പലയിടത്തും കെട്ടിയടച്ചിരിക്കുന്നു.. എങ്കിലും യുവജനങ്ങളുടെ ഇതിന്റെ നടപ്പാതയിലൂടെയുള്ള ഒഴുക്കിന് യാതൊരു കുറവും ഇല്ല. വികസനം പൂര്‍ത്തിയാകുമ്പോള്‍ ഇതൊന്നുകൂടി കാണണമെന്നു തോന്നിപ്പോയി..

ബള്‍ഗേറിയയെ മനസിലാക്കണമെങ്കില്‍ Georgi Gospodinov എഴുതിയ "The Physics of Sorrow" എന്ന പുസ്തകം അത്യാവശ്യം വായിക്കണമെന്ന് ഒരാള്‍ പറഞ്ഞു. അതിനായി കുറെനേരം അലഞ്ഞു.. കിട്ടിയില്ല. സാരമില്ല ഇബേയില്‍ ലഭ്യമാണ്. തിരിച്ചുചെന്നുകഴിഞ്ഞ് വാങ്ങി വായിക്കാം.

സൈറ്റ്സീയിംഗ് ടൂറിന് ഒരിക്കല്‍ക്കൂടി പോകണമെന്നുണ്ടായിരുന്നു. പാലസ് ഓഫ് ജസ്റിസിന്‍റെ മുന്നിലെത്തിയപ്പോള്‍ സമയം ധാരാളം ബാക്കി. എന്നാല്‍ വിതോഷതെരുവിലൂടെ ഒരു അലാസനടത്തം ആവാമെന്നു കരുതി ഒന്നു കറങ്ങി. ഏതാനും ചിത്രങ്ങളെടുത്തു.

ഇത്രയും നാള്‍ സോഫിയയിലൂടെ നടന്നിട്ട് ഇതുവരെ ഒരു പബ്ലിക്ക് ടോയിലറ്റ് കണ്ടിട്ടില്ല. അതിന്റെ അഭാവം പരിഹരിക്കുന്നത് മക്ഡോണാള്‍ഡ്സാണ്. ആരോട് ചോദിച്ചാലുംപറയും – ദാഅവിടെ മക്ഡോണാള്‍ഡ്സുണ്ട്.  മക്ഡോണാള്‍ഡ്സാണെങ്കിലോനഗരത്തെ ഏതാണ്ട് മുഴുവനോടെ വിഴുങ്ങിയ രീതിയിലാണ്..

ടൂര്‍ രണ്ടാമതും എടുത്തതുകൊണ്ട് ഒരു പ്രയോജനമുണ്ടായി. മിക്ക പ്രധാന സ്ഥലങ്ങളിലും ഇനി പരസഹായമില്ലാതെ ചെന്നെത്താം.. നാളെ മുതല്‍ അലച്ചില്‍ ഉഷാര്‍...

No comments:

Post a Comment