Wednesday, 10 June 2015

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 28)

അധികം അറിയപ്പെടാത്ത ഒരു പള്ളി..

താമസിക്കുന്നതിന്റെ തൊട്ടടുത്ത് ഒരു പാര്‍ക്കുണ്ട്. ഒറ്റനോട്ടത്തില്‍ കേമനായി തോന്നിയില്ല. അതിമനോഹരമായ നിരവധി പാര്‍ക്കുകള്‍ വേറെയും ഉള്ളതുകൊണ്ട് അതത്ര കാര്യമാക്കിയില്ല. ആ പാര്‍ക്കിന്റെ മൂലയ്ക്ക് ഒരു  പള്ളിയും ഉണ്ട്വളരെ അകലെ നിന്നും കാണാവുന്ന ഒന്ന്‍. പക്ഷെ ട്രാവല്‍ ഗൈഡിലൊരിടത്തും ഈ പള്ളിയെക്കുറിച്ച് ഒന്നും കാണാത്തതിനാല്‍ അതും അവഗണിച്ചു.

ഇന്ന് ഒരു മാറ്റത്തിനുവേണ്ടിസിറ്റിയിലേയ്ക്ക് ട്രാമില്‍ പോകാം എന്നുകരുതി ട്രാമിന്റെ സ്റ്റാന്‍ഡില്‍ ചെന്നു. അതിന്റെ തൊട്ടുമുന്നിലാണ് ഈ പറഞ്ഞ പള്ളി. പെട്ടെന്നു മനസുമാറിഅകത്തു കയറിക്കളയാം എന്നു തീരുമാനിച്ചു.

അകത്തു ചെന്നപ്പോള്‍ ഉള്ളില്‍ നല്ല പ്രകാശം.. പള്ളിയല്ലേഫോട്ടോ നിഷിദ്ധമായിരിക്കും.. ഏതായാലും അതിനുള്ളില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നവരോട് ക്യാമറ തൊട്ടുകാണിച്ച് ഫോട്ടോ എടുത്തോട്ടെ എന്നു  ചോദിച്ചു. ആ രണ്ടുപേരിലെ സ്ത്രീജര്‍മ്മന്‍ അറിയാമോ എന്നു ജര്‍മ്മന്‍ ഭാഷയില്‍ ചോദിച്ചു. കുറേശെ മനസിലാകും എന്നു ഞാന്‍.. പിന്നെ അല്പം കുശലം..

ഇന്ത്യ മനോഹരമാണല്ലേ?”

അതെയതെ.. ഫോട്ടോ?”

ധൈര്യമായിട്ടെടുത്തോ..

സന്തോഷം.

പള്ളിയുടെ പേര് വെളിയില്‍ ഇംഗ്ലീഷില്‍ എഴുതിവച്ചിട്ടുണ്ടായിരുന്നു. സെന്റ്‌ നിക്കോളാ ചര്ച്ച്. വിക്കിപീഡിയ ശരണം ഗച്ഛാമി..

നിക്കോളാ ബള്‍ഗേറിയന്‍ സ്വദേശിയാണ്. തുര്‍ക്കികളുടെ ഭരണകാലത്ത് മതം മാറാന്‍ വിസമ്മതിച്ചതിനാല്‍ ജനക്കൂട്ടം തല്ലിക്കൊന്നു.. വര്ഷം 1555. സഖാക്കന്മാര്‍ക്കും കുഞ്ഞാടുകള്‍ക്കും രക്തസാക്ഷികള്‍ വളരെ പ്രധാനമാണല്ലോ.. ഓര്ത്തഡോക്സ് സഭ വിശുദ്ധ പട്ടം വച്ചുകൊടുത്തു നിക്കൊളായുടെ തലയില്‍.

അദ്ദേഹത്തിന്റെ പേരിലുള്ള ഈ പള്ളി 1900ത്തില്‍ നിര്‍മ്മിച്ചതാണ്. പള്ളിയുടെ ഉള്ളില്‍ ആകര്‍ഷിക്കുന്നത് തടിയില്‍ ചെയ്തിരിക്കുന്ന കൊത്തുപണികളാണ്.

പള്ളിയില്‍ നിന്നിറങ്ങി വരുമ്പോള്‍ രണ്ടുപേര്‍ ഒരു ശവപ്പെട്ടി പള്ളിയുടെ അകത്തേയ്ക്ക് കൊണ്ടുവരുന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ വാതിലില്‍ ഒരു കുരിശു ചാരിവച്ചിരിക്കുന്നു. 1922ല്‍  ജനിച്ച്  2015ല്‍ മരിച്ചു.. ആരോ.. ഏതായാലും ഭാഗ്യവാന്‍.. (അതോ ഭാഗ്യവതിയോ?) എന്തെല്ലാം ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായി! രാജഭരണംരണ്ടാം ലോകമഹായുദ്ധംകമ്മ്യൂണിസ്റ്റ്‌ഭരണംകമ്മ്യൂണിസ്റ്റാനന്തര മുതലാളിത്തം... ആത്മാവിനു നിത്യശാന്തി.

പള്ളിയുടെ വെളിയില്‍ നിന്നും അകത്തു നിന്നുമുള്ള ചിത്രങ്ങള്‍ സംസാരിക്കട്ടെ.. ഏതാനും ദൃശ്യങ്ങള്‍ പാര്‍ക്കിലെയും.

No comments:

Post a Comment