Wednesday, 10 June 2015

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 13)

സോഫിയയിലെ ബാന്യ ബാഷി മോസ്ക്ക്

രാജ്യത്ത് ആകെ പരിചയമുള്ളയാള്‍ ബില്ജിനാണ്..അദ്ദേഹം ഇന്നു വൈകുന്നേരം സ്പെയിന്‍ സന്ദര്‍ശനത്തിനു പോകുന്നു. മാഞ്ചെസ്റ്ററിലുള്ള ഗേള്‍ഫ്രെണ്ട് അവിടെയെത്തും.. അല്പം വിഷമമുണ്ട്.

ഇന്നലെ വൈകുന്നേരം ബില്‍ജിന്‍ വിളിച്ചു. നാളെ ഉച്ചയ്ക്ക് ഭക്ഷണം ഒരുമിച്ചാക്കിയാലോനല്ല തുര്‍ക്കിഷ് റെസ്റ്റോരന്റ് അറിയാം..

വേണ്ടനാളെ യാത്ര പോകേണ്ടതല്ലേ.. പായ്ക്ക് ചെയ്യാനൊക്കെയില്ലേ. ഞാനായിട്ട് ടെന്‍ഷന്‍ ഉണ്ടാക്കിത്തരുന്നില്ല..

അതൊന്നും സാരമില്ലഎന്റെ പായ്ക്കിംഗ് എല്ലാം കഴിഞ്ഞു. എടുത്തുകൊണ്ടുപോയാല്‍ മതി. അപ്പോള്‍ നാളെ പന്ത്രണ്ടരയ്ക്ക് സെര്ഡിക്കാസ്റ്റേഷന്റെ മുന്നില്‍...

വിതോഷ തെരുവിലൂടെ മുന്നോട്ട് ചെന്ന് വലത്തോട്ടു തിരിഞ്ഞ് കുറെ നടന്നപ്പോള്‍ റെസ്റ്റോരന്റിലെത്തി. വര്‍ണ്ണാഭമായ വലിയൊരു ഭക്ഷണശാല. അകത്തുകയറിയയുടനെ എന്നെ ചീഫ് കുക്കിനു പരിചയപ്പെടുത്തി.. പെട്ടെന്ന് കൈസാ ഹേ?” എന്ന ചോദ്യം കേട്ട് പരിസരബോധം നഷ്ടപ്പെട്ടു. അദ്ദേഹം കൂടെയുണ്ടായിരുന്നവരെ പരിചയപ്പെടുത്തി.. ഇവന്‍ അമിതാഭ് ബച്ചന്‍, ഇവള്‍ ഹേമാമാലിനി...അവര്‍ അഫ്ഗാനികളാണ്.

നല്ല ഭക്ഷണം.. അഫ്ഗാനിയോടും  അമിതാഭ്-ഹേമമാലിനിമാരോടും നന്ദി പറഞ്ഞ് ഒരു ട്രാമില്‍ കയറി ബില്‍ജിന്‍ താമസിക്കുന്ന പ്രദേശത്തെത്തി. സോഫിയയിലെ പണക്കാര്‍ താമസിക്കുന്ന സ്ഥലത്താണ് കക്ഷി വീട് വാടകയ്ക്കെടുത്തിരിക്കുന്നത്. വിതോഷപര്‍വതം അവിടെനിന്നും വളരെയടുത്താണ്.

കുറെക്കഴിഞ്ഞപ്പോള്‍ ബില്‍ജിന്റെ ഗേള്‍ഫ്രെണ്ടിന്റെ (എന്റെ സുഹൃത്തുംസഖാവുമായ ജാനെഷിന്റെ സഹപ്രവര്‍ത്തകയായ ഡോ. എല്ലിസ്) സഹോദരന്‍, യോസ്ക്ക എന്നു വിളിക്കുന്ന യൂസഫ്‌ കാറുമായിയെത്തി. എന്നെ ഒരു മെട്രോസ്റ്റേഷനില്‍ വിട്ടു. മാഡം ക്യൂറിയുടെ ഭര്‍ത്താവിന്റെ (F. Joliot-Curieപേരിലാണ് ആ സ്റ്റേഷന്‍.

അതില്‍ക്കയറി നേരെ വീട്ടില്‍വന്ന്ഒരു ചായയൊക്കെകുടിച്ച് ഉഷാറായി വീണ്ടും നഗരത്തിലേയ്ക്ക്.

നേരെ പോയത് സോഫിയായിലെ ബാന്യ ബാഷി മോസ്ക്കിലേയ്ക്കാണ്..

ഈ രാജ്യത്തെ ആരാധനാലയങ്ങള്‍ക്ക് പരിണാമത്തിന്റെ ഒരുപാട് കഥകളുണ്ട്. പള്ളികള്‍ മോസ്ക്കായിവീണ്ടും പള്ളിയായിമോസ്ക്കുകള്‍ പള്ളിയായിഅങ്ങിനെ നിരവധി സംഭവങ്ങള്‍. ഒരുകാലത്ത് സോഫിയ നഗരത്തില്‍ എഴുപത് മോസ്ക്കുകള്‍ ഉണ്ടായിരുന്നു. പക്ഷെഇന്ന് മോസ്ക്കായി അവശേഷിക്കുന്നത് തുടക്കംമുതലേ മോസ്ക്കായിരുന്ന ഈ ബാന്യ ബാഷി മോസ്ക്കു മാത്രം. (ബാന്യ ബാഷി = Many Baths).

ഒരു തെര്‍മല്‍ സ്പായുടെ മുകളില്‍ 1576-ലാണ് ഇത് പണിയുന്നത്. ഈസ്താംബൂളിലെ ബ്ലൂ മോസ്ക്കിന്റെ ശില്പിയായ മിമാര്‍ സിനാന്‍ ആണ് ഇതിന്റെയും ശില്പി.

കമ്മ്യൂണിസത്തിന്റെ പതനത്തിനുശേഷം ഇതിന്റെ ഡോം പുതുക്കിപ്പണിയുകയുണ്ടായി.

നീണ്ട പതിനൊന്നുവര്ഷം ലിബിയയില്‍ താമസിച്ചിട്ടുംഇതുവരെ ഒരു മോസ്ക്കിനുള്ളില്‍ കയറിയിട്ടില്ല. അതുകൊണ്ടുതന്നെ അവിടത്തെ രീതികള്‍ അറിയില്ലായിരുന്നു. ബില്‍ജിന്‍ വേണ്ട ഉപദേശങ്ങള്‍ തന്നു.. ചെരിപ്പ് പുറത്തുവയ്ക്കണം. ആരെങ്കിലും അകത്ത് പ്രാര്‍ഥിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ശല്യം ഉണ്ടാക്കരുത്. (മാനംമര്യാദ്യയ്ക്ക് വസ്ത്രം ധരിച്ച സ്ത്രീകള്‍ക്കും പ്രവേശനം അനുവദനീയമാണത്രെ). അകത്തുകയറിയപ്പോള്‍ ഒരാള്‍ പ്രാര്‍ഥിക്കുന്നു. ഒരാള്‍ മാത്രം. ഞാന്‍ കാത്തുനിന്നു. അദ്ദേഹം പോയിക്കഴിഞ്ഞപ്പോള്‍ കുറെ ഫോട്ടോ എടുത്തു.

മോസ്ക്കിന്റെ നേരെ മുന്നില്‍ കാണുന്നത് സോഫിയയിലെ സിനഗോഗാണ്. ആ സ്ഥലത്തിന് ബള്‍ഗേറിയക്കാര്‍ Tolerance Square എന്ന ഒമനപ്പേരിട്ടിരിക്കുന്നു.

മോസ്ക്കിന്റെ പിന്നില്‍ വിശാലമായ ഒരു പാര്‍ക്കും ഫൌണ്ടനുമുണ്ട്

ഫൌണ്ടന്റെ പിറകില്‍ സോഫിയയിലെ ബാത്ത് ഹൌസ്.. ഇതിനെ ഒരു ടൂര്‍ ഗൈഡ് ഇരുപതാംനൂറ്റാണ്ടിലെ ഫേസ്ബുക്ക് എന്നാണ് വിശേഷിപ്പിച്ചത്.

Tsentralna Mineralna Banya എന്ന് ബള്‍ഗേറിയന്‍ ഭാഷയില്‍ അറിയപ്പെടുന്ന ഈ Central Mineral Baths നഗരത്തിന്റെ ഒരു പ്രമുഖ ലാന്ഡ്മാര്‍ക്കാണ്. റോമന്‍ കാലഘട്ടം മുതലേ സോഫിയായിലെ മിനറല്‍ ജലം ഉപയോഗിക്കപ്പെട്ടിരുന്നു. 15531555 കാലഘട്ടത്തില്‍ സോഫിയ സന്ദര്‍ശിച്ച ഒരു ബൊഹീമിയന്‍ സഞ്ചാരി സോഫിയയിലെ പബ്ലിക്ക് ബാത്ത്ഹൌസിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. 

വിയന്നീസ്ബള്‍ഗേറിയന്‍, ബൈസന്റൈന്‍, ഈസ്റ്റേണ്‍ ഓര്ത്തഡോക്സ് എന്നിവരുടെയെല്ലാം ശില്പശൈലികള്‍ കൂട്ടിയിണക്കി നിര്‍മ്മിച്ചതാണ് ഈ കെട്ടിടം. പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് ഇന്നു കാണുന്ന കെട്ടിടത്തിന്റെ പണിതീര്‍ന്നത് 1913ലാണ്. രണ്ടാംലോകമഹായുദ്ധത്തിലെ ബോംബിംഗില്‍ ഇതിന്റെ വടക്കുവശത്തെ വിംഗ് നശിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം അതിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്തുതീര്‍ത്തു. 1986 വരെ ഇത് പബ്ലിക്ക് ബാത്തായി പ്രവര്‍ത്തിച്ചിരുന്നു. അതിനുശേഷം മേല്‍ക്കൂരയ്ക്ക് പ്രശങ്ങള്‍ ഉണ്ടെന്നു കണ്ടെത്തിയതിനെത്തുടര്ന്ന്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. അറ്റകുറ്റപ്പണികള്‍ നടക്കുന്നു. പണി തീര്‍ന്നുകഴിയുമ്പോള്‍ ഇത് ഒരു ഹീലിംഗ് സെന്ററും സോഫിയ മ്യൂസിയവും ആയിരിക്കുമെന്നാണ് കേട്ടത്.

സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവര്‍ ഇവിടെ വാരാന്ത്യത്തില്‍ വന്നിരുന്നു. വീടുകളില്‍ കുളിമുറികള്‍ ഇല്ലായിരുന്ന അക്കാലത്ത് ദേഹശുദ്ധി വരുത്താന്‍ ഇതായിരുന്നു സോഫിയക്കാരുടെ ആശ്രയം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വിംഗുകള്‍ ഉണ്ടായിരുന്നു.

സോഫിയയിലെ സോഷ്യലൈസേഷന് ഇവിടെയായിരുന്നു. അതുകൊണ്ടാണ് ടൂര്‍ ഗൈഡ് ഇതിനെ ഇരുപതാംനൂറ്റാണ്ടിന്റെ ഫേസ്ബുക്ക് എന്നു വിശേഷിപ്പിച്ചത്.

No comments:

Post a Comment