Wednesday 10 June 2015

ബള്‍ഗേറിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 10)

ബള്‍ഗേറിയയിലെ ചോരി ബസാര്‍...

രാവിലെയുള്ള സമയം അല്പം വായനയുമായി കഴിച്ചുകൂട്ടി. നാലുമണിയ്ക്ക് കമ്മ്യൂണിസം ടൂറിന് ഒരിക്കല്‍ക്കൂടി പോവുക എന്നായിരുന്നു പ്ലാന്‍. ഒന്നരയായപ്പോള്‍ ബില്‍ജിന്‍ വിളിച്ചു. എന്താ പരിപാടിസിറ്റിയില്‍ വന്നാല്‍ അത്യാവശ്യം സ്ഥലങ്ങള്‍ കാണിച്ചുതരാം.

ഇന്നലെ ഫ്രീ സോഫിയ ടൂര്‍കാരെ വിളിച്ചിരുന്നു. അവരുടെ ടൂര്‍ ഗൈഡ്മാരില്‍ ആരുടെയെങ്കിലും സേവനം എനിക്കായിമാത്രം അരദിവസത്തേയ്ക്ക് വിട്ടുതരാമോ എന്ന് അന്വേക്ഷിച്ചു.  സ്നേഹത്തോടെ മറുപടി വന്നു.. അതിനെന്താ.. നാലുമണിക്കൂര്‍ നേരത്തേയ്ക്ക് 90 യുറോ.. ഞാന്‍  അതിന്റെ നാലിലൊന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്റെ ആവശ്യം വളരെ പരിമിതമായിരുന്നു. അവര്‍ക്കൊപ്പം പോയ സ്ഥലങ്ങളില്‍ വീണ്ടും പോകാന്‍ വഴി കാണിച്ചുതരണം. അതിന് ഇത്രയും തുക നല്‍കാന്‍ ഒരുക്കമല്ല. ആലോചിച്ചിട്ട് പിന്നീട് വിളിക്കാം എന്നുപറഞ്ഞ് നിര്‍ത്തി.

ആ നിലയ്ക്ക് ബില്‍ജിന്റെ ഓഫര്‍ വലിയ സഹായംതന്നെ.

കണ്ടുമുട്ടാനുള്ള സ്ഥലം പറഞ്ഞുതന്നു. മെട്രോയില്‍ കയറി മൂന്നാമത്തെ സ്റ്റോപ്പില്‍ ഇറങ്ങുക. സ്റ്റേഷന്റെ പേര് വാസില്‍ ലെവസ്ക്കി സ്റ്റേഡിയം. വാസില്‍ ലെവസ്ക്കിയെക്കുറിച്ച് മുന്പ് പരാമര്‍ശിച്ചിരുന്നു. ഇന്നാട്ടിലെ ഒരു വീരനായകനാണ്. ഒട്ടോമാന്‍ സാമ്രാജ്യത്തിനെതിരെ പോരാടിഅവരാല്‍ വധിക്കപ്പെട്ടയാള്‍. ഇന്നാട്ടിലെ പല തെരുവുകളും സ്ഥാപനങ്ങളും ഇദ്ദേഹത്തിന്റെ പേരിലാണ്.

പെട്ടെന്ന് തയ്യാറായി നിര്‍ദ്ദിഷ്ട സ്റ്റേഷനില്‍ ഇറങ്ങി. ബില്‍ജിന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. സ്റ്റേഷന്റെ തൊട്ടുമുന്നില്‍ പടുകൂറ്റന്‍ സ്റ്റേഡിയം. അതിന്റെ പരിസരത്ത് നമ്മുടെ കാര്‍ബൂട്ട്സെയില്‍ നടക്കുന്നപോലെ ചില കച്ചവടങ്ങള്‍. എല്ലാം സൈക്കിളുമായി ബന്ധപ്പെട്ട സാമഗ്രികള്‍. തന്റെ സൈക്കിളിനു (ബൈക്ക്) എന്തോ സ്പെയര്‍ പാര്‍ട്ട് വാങ്ങാന്‍ വന്നതാണ് ബില്‍ജിന്‍. ശൈത്യകാലത്ത് ഇവിടെ സ്കീയിംഗിനുള്ള ഉപകരണങ്ങള്‍ വില്‍ക്കും. വീക്കെണ്ടിന്‍ മാത്രമാണിവിടെ കച്ചവടം. ഫോടോയെടുക്കുന്നത് ചിലര്‍ തടഞ്ഞു.

അവിടെ സെക്കന്ഡ് ഹാന്‍ഡ് സൈക്കിളുകളും വില്പനയ്ക്കുണ്ട്. ബള്‍ഗേറിയക്കാര്‍ സമീപരാജ്യങ്ങളില്‍ (പ്രത്യേകിച്ച് ഹോളണ്ട്) പോയി നിസാരവിലയ്ക്ക് സൈക്കിള്‍ വാങ്ങിമൊത്തമായും പാര്‍ട്ട്‌സായും വില്‍ക്കുന്നു.  യുറോപ്യന്‍ യുണിയന്റെ അംഗമായതുകൊണ്ടുള്ള ഓരോ പ്രയോജനങ്ങളേ.. അവിടെനിന്നും മോഷ്ടിക്കുന്ന സൈക്കിളുകളും ധാരാളം.. അപ്പോള്‍ ആ കലയിലും ഇവര്‍ മോശമല്ല...

എനിക്കു കാണേണ്ട പലതും ഇതിനടുത്തുണ്ട്.. ഏറ്റവും പ്രധാനപ്പെട്ടത് നഗരത്തിലെ ഏറ്റവും വലിയ പാര്‍ക്ക്.. ബോറിസ് പാര്‍ക്ക് അഥവാ Borisova gradina). ഈഗിള്‍സ് ബ്രിഡ്ജ്പിന്നെനേരത്തെ സന്ദര്‍ശിച്ച Monument to the Soviet Army. ഇതിനെക്കുറിച്ചെല്ലാം  വിശദമായി പിന്നീട്

പാര്‍ക്ക് അതിവിശാലമാണെങ്കിലും ഇരിക്കാന്‍ ബഞ്ചിനായി ഏറെ നടക്കേണ്ടിവന്നു. ജനനിബിഡമാണ്. സമയം വൈകിയിരിക്കുന്നു.. പെട്ടെന്ന് സോഫിയ യുണിവേര്സിറ്റിലെ സ്റ്റേഷനില്‍ നിന്നും മെട്രോ പിടിച്ച് നഗരമദ്ധ്യത്തിലെത്തി. പാലസ് ഓഫ് ജസ്റ്റിസിന്റെ മുന്നിലാണ് പോകേണ്ടത്. പക്ഷെ പുറത്തിറങ്ങിയ വഴി തെറ്റിപ്പോയി. സ്ഥലം കണ്ടുപിടിക്കാനായി അങ്ങോട്ടുമിങ്ങോട്ടും നടന്ന് സമയം പോയി. അത്യാവശ്യത്തിനു ക്ഷീണവും ഉണ്ട്. വേണ്ട.. കമ്മ്യൂണിസം ടൂര്‍ മറ്റൊരു ദിവസമാക്കാം..

താമസസ്ഥലത്തേയ്ക്ക് മടങ്ങി.. അല്പം വിശ്രമിക്കണംഭക്ഷണം വല്ലതും ഉണ്ടാക്കണം..

സായിപ്പ് പറയുന്നതുപോലെഐ കോള്‍ഡ് ഇറ്റ്‌ എ ഡേയ്..

No comments:

Post a Comment