Monday, 16 November 2015

റിഗയിലെ മദ്യം - ബ്ലാക്ക് ബാല്‍സം

ലാത്വിയയിലെ അതിപ്രശസ്തമായ മദ്യമാണ് ബ്ലാക്ക് ബാല്‍സം....

Abraham Kunze എന്നു പേരുള്ള ഒരു ജൂതന്‍ മദ്ധ്യയൂറോപ്പിലെവിടെനിന്നോ അഭയാര്‍ഥിയായി ലാത്വിയന്‍ തലസ്ഥാനത്തെത്തി. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്നാര്‍ക്കും അറിയില്ല. പക്ഷെ മുകളില്‍ പറഞ്ഞ മദ്യത്തിന്റെ സൃഷ്ടാവ് എന്ന നിലയില്‍ അദ്ദേഹം അനശ്വരനായി.
ഇരുപത്തിനാല് വിവിധ ഔഷധങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന "കഷായത്തില്‍" വോഡ്‌ക്ക ചേര്‍ക്കുന്നു. ഫലം നാല്പത്തിയഞ്ചു ശതമാനം വീര്യമുള്ള, കയ്പ്പും മധുരവും കലര്‍ന്ന വിചിത്രമായ ദ്രാവകമാണ്. ഔഷധമായാണ് തുടക്കത്തില്‍ സൃഷ്ടിക്കപ്പെട്ടതെങ്കിലും, പില്‍ക്കാലത്ത് ഇതു ലാത്വിയയ്ക്ക് സോവിയറ്റ് ബ്ലോക്കില്‍ ഉടനീളം ഖ്യാതി നേടിക്കൊടുത്ത മദ്യമായി.
റഷ്യന്‍ സാമ്രാജ്യം ഭരിച്ചിരുന്ന കാതറൈന്‍ ദി ഗ്രേറ്റ് എന്ന ചക്രവര്‍ത്തിനി ഒരിക്കല്‍ ലാത്വിയ സന്ദര്‍ശിക്കുകയുണ്ടായി. ഇവിടെവച്ച് അവര്‍ക്ക് അസുഖമുണ്ടായി. ആരുടെയോ നിര്‍ദ്ദേശപ്രകാരം അവര്‍ ബ്ലാക്ക് ബാല്‍സം കഴിക്കുകയും രോഗത്തിന് പെട്ടെന്ന് ശമനമുണ്ടാവുകയും ചെയ്തു. ഈ വാര്‍ത്ത റഷ്യയില്‍ പടര്‍ന്നതോടെ ബ്ലാക്ക് ബാല്‍സമിന് ആവശ്യക്കാര്‍ ഏറെയായി.
ലാത്വിയ റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായതോടെ പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ മദ്യം റഷ്യയിലുടനീളം പ്രശസ്തമായി. ഇതു കുടിക്കാനായിമാത്രം നിരവധി റഷ്യന്‍ സന്ദര്‍ശകര്‍ റിഗയിലെത്തി.
കറുത്ത ബാല്‍സം വെള്ളം ചേര്‍ക്കാതെയും, കട്ടന്‍ചായയില്‍ ചേര്‍ത്തും കഴിക്കാറുണ്ട്..കൂടുതല്‍പേരും ഇതില്‍ കാന്‍ബറി ജ്യൂസ് ചേര്‍ത്താണ് കഴിക്കുന്നത്.
ഹാന്‍ഡ്‌മേഡ് സെറാമിക്ക് കുപ്പികളിലാണ് ഇത് വാങ്ങാന്‍ കിട്ടുന്നത്.
കൂടുതല്‍ വായനയ്ക്ക്:


No comments:

Post a Comment