"War, if you must...
But, for heaven's sake - no war songs"
എന്നെഴുതിയതാരാണെന്ന് ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല.
കലഹപ്രിയത്തിന്റെ കാര്യത്തില്‍, മറ്റാരേക്കാളും മുന്‍പിലായിരുന്നു യുറോപ്യന്‍ ജനത. എന്തും ഏതും യുദ്ധത്തിനുള്ള കാരണമായിരുന്നു അവര്‍ക്ക്. ചില യുദ്ധങ്ങള്‍ നൂറു വര്‍ഷങ്ങള്‍ നീണ്ടുനിന്നിട്ടുണ്ട്. ഒരു മാര്‍ട്ടിന്‍ ലൂഥര്‍ മാര്‍പാപ്പയുടെ അപ്രമാദിത്വം ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് മുപ്പതു വര്‍ഷത്തെ യുദ്ധമാണ് നടത്തിയത്. ഭരണാധികാരികളുടെ രക്തദാഹം ഒരിക്കലും അടങ്ങാത്തതായിരുന്നു. ജനത്തിന് ഇക്കാര്യങ്ങളില്‍ അഭിപ്രായം ഉണ്ടായിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം പ്രകൃതിദുരന്തം പോലൊന്നായിരുന്നു യുദ്ധം. രാജാവ് തീരുമാനിച്ചാല്‍ യുദ്ധം ഉണ്ടാവും. യുദ്ധം ഉണ്ടായാല്‍ പലരും മരിക്കും. അത്രതന്നെ.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തോടെയാണ് ഇത് മനുഷ്യകുലത്തെതന്നെ ഇല്ലാതാക്കുന്ന എടപാടാണ് എന്ന ബോധം അവര്‍ക്കുദിച്ചത്. അതിനുശേഷം ഇവിടെ യുദ്ധങ്ങള്‍ ഗണ്യമായി കുറഞ്ഞു. രാഷ്ട്രങ്ങള്‍ തമ്മിലുള്ള മുന്‍കാല വൈര്യം ലോകകപ്പ് ഫുട്ബോള്‍ നടക്കുമ്പോള്‍ ഏതാണ്ട് നിര്‍ദ്ദോഷമായ വികാരമായി പുറത്തുവരുന്നത് കാണാം.
യുദ്ധത്തിന്റെ കെടുതികള്‍ ഇനിയും മനസിലാകാത്ത രാഷ്ട്രങ്ങള്‍, നിര്‍ഭാഗ്യവശാല്‍ യുറോപ്പില്‍ ഇന്നുമുണ്ട്. യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കാതെ വളര്‍ന്ന തലമുറ ഇന്ന് മദ്ധ്യവയസ്ക്കരാകുന്നു. പരമ്പരാഗതമായി അവര്‍ക്ക് കിട്ടിയിട്ടുള്ള കലഹപ്രിയത്തില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ ഇതുപോലുള്ള മ്യുസിയങ്ങള്‍ ഉപകരിക്കും.
ആ നിലയ്ക്ക് കിയെവിലെ ഈ മ്യുസിയം - National Museum of the History of Ukraine in the Second World War Memorial - തീര്‍ച്ചയായും പ്രസക്തമാണ്.
ഇന്നലെ അവിടെ സന്ദര്‍ശിച്ചപ്പോള്‍ അതിനുള്ളില്‍ കണ്ട കാഴ്ചകള്‍..
ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പുകള്‍ മനപൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നു. മനുഷ്യചര്‍മ്മം കൊണ്ട് നിര്‍മ്മിച്ച കൈയ്യുറ, മരിച്ചവരുടെ അസ്ഥികള്‍ പൊടിച്ച് വളമാക്കാന്‍ ഉപയോഗിച്ചിരുന്ന യന്ത്രങ്ങള്‍, വധിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍.... പേടിപ്പെടുത്തുന്ന കാഴ്ചകള്‍ നിരവധിയാണ്.
സഹജീവിയെ കൊല്ലാന്‍ ആയുധം ഉണ്ടാക്കുന്ന ഏക ജന്തു മനുഷ്യനാണല്ലോ...
കാണുക...
No comments:
Post a Comment