റഷ്യ സോഷ്യലിസ്റ്റ് രാജ്യമാകുന്നതിനു മുന്നേ തന്നെ, 1916-ല്‍ കിയെവില്‍ ഒരു മെട്രോസിസ്റ്റം തുടങ്ങുന്നതിനെക്കുറിച്ച് ആലോചനയുണ്ടായതാണ്. ബോള്‍ഷെവിക്കുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ ആ പദ്ധതി പെട്ടിയിലായി. ജോസഫ് സ്റ്റാലിന്‍ യുക്രൈനിനോട് സ്നേഹപൂര്‍വമായ സമീപനമായിരുന്നില്ല കൈക്കൊണ്ടിരുന്നത്. അദ്ദേഹത്തിന് ഈ രാജ്യത്തോടുണ്ടായിരുന്ന ശത്രുതയുടെ ഏറ്റവും വലിയ തെളിവാണ് ഇവിടെ തൊള്ളായിരത്തി മുപ്പതുകളില്‍ അരങ്ങേറിയ "ഹോളോഡോമോര്‍" എന്നറിയപ്പെടുന്ന ഭക്ഷ്യക്ഷാമം. ഇതിന്റെ ഇരകളായി ഏതാണ്ട് ഒരു കോടി ജനം പട്ടിണി കിടന്ന് മരിക്കുകയുണ്ടായി.
1934-ലാണ് ഖാര്‍ക്കീവ് എന്ന നഗരത്തില്‍ നിന്നും കിയെവിലെയ്ക്ക് യുക്രൈന്റെ തലസ്ഥാനം മാറ്റുന്നത്. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ നഗരത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കാന്‍ മെട്രോയല്ലാതെ മറ്റു മാര്‍ഗമില്ലെന്നു അധികാരികള്‍ തിരിച്ചറിയുകയും 1949-ല്‍ കിയേവ് മെട്രോയുടെ പണി ആരംഭിക്കുകയും ചെയ്തു. ഇതിനോടകം റഷ്യന്‍നഗരങ്ങളായ മോസ്ക്കൊയിലും സെന്റ് പീറ്റേഴ്സ്ബെര്‍ഗിലും മെട്രോസംവിധാനം തുടങ്ങിയിരുന്നു.
പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷം, 1960-ല്‍ മെട്രോ സര്‍വീസ് ആരംഭിക്കുമ്പോള്‍ ആകെ ദൈര്‍ഘ്യം വെറും 5.2 കിലോമീറ്റര്‍ ആയിരുന്നു. വോക്സാല്‍ന മുതല്‍ നീപ്രോ (Vokalzna Station to Dnipro Station) വരെ. ആ സ്ഥാനത്ത്, ഘട്ടംഘട്ടമായ വികസനത്തിനുശേഷം ഇന്ന് 67.65 കിലോമീറ്റര്‍ ദൈര്‍ഘ്യവും അന്‍പത്തിരണ്ടു സ്റേഷനുകളും ഉണ്ട്. ദിവസം ശരാശരി 1.439 മില്യണ്‍ യാത്രക്കാര്‍ ഇന്ന് കിയേവ് മെട്രോയിലൂടെ സഞ്ചരിക്കുന്നു. നഗരത്തിന്റെ ഗതാഗതത്തിന്റെ മുപ്പത്തിയെട്ടു ശതമാനം മെട്രോയിലൂടെയാണ് നടക്കുന്നത്. 2013-ല്‍ 536.2 മില്യണ്‍ യാത്രക്കാര്‍ മെട്രോ സൗകര്യം പ്രയോജനപ്പെടുത്തിയത്രെ.
മെട്രോ വികസനം തുടരുന്നു. 2030-35 ആകുമ്പോഴേയ്ക്കും മെട്രോയുടെ ദൈര്‍ഘ്യം ഇന്നുള്ളതിന്റെ ഇരട്ടിയാക്കാനാണ് പദ്ധതി.
ലണ്ടനുമായി താരതമ്യം ചെയ്‌താല്‍ ഭൂമിയുടെ വളരെ താഴെക്കൂടിയാണ് മെട്രോട്രെയിന്‍ പോകുന്നത്. Arselana എന്ന സ്റ്റേഷന്‍ One of the deepest stations in the world ആയി അറിയപ്പെടുന്നു. മിക്ക സ്റ്റേഷനുകളും ബോംബ് ഷെല്‍ട്ടര്‍ കൂടിയാണ്.
നാല് ഗ്രീവന (1 Pound = 34 Grivna) കൊടുത്താല്‍ കിയെവില്‍ എവിടെയും മെട്രോയിലൂടെ സഞ്ചരിക്കാം. കയറുമ്പോള്‍ ടിക്കറ്റ് റീഡറില്‍ കാണിക്കുക, അത്രതന്നെ. ഒരിക്കല്‍ മെട്രോയില്‍ കയറിക്കഴിഞ്ഞാല്‍, മറ്റു ലൈനില്‍ മാറിക്കയറാന്‍ വീണ്ടും ടിക്കറ്റ് വേണ്ട. വെളിയില്‍ ഇറങ്ങുമ്പോള്‍ ടിക്കറ്റ് എങ്ങും കാണിക്കേണ്ടതില്ല. വളരെ ലളിതവും ചെലവു കുറഞ്ഞതുമായ സംവിധാനങ്ങള്‍. ഒരു മാസത്തേയ്ക്കുള്ള പാസും ലഭ്യമാണ്.
കിയേവ് മെട്രോയുടെ ഏതാനും ചിത്രങ്ങള്‍ ചുവടെ..
അപ്പോൾ ഇതാണ് ശരിക്കുമുള്ള പാതാള വണ്ടികൾ ( ഏറ്റവും താഴ്ച്ചയുള്ള
ReplyDelete