ചരിത്രം ഭൂതകാലത്തിലെ ഉദാഹരണങ്ങളിലൂടെ വര്‍ത്തമാനകാലത്തിനു
ഭാവിയിലേക്കുള്ള പ്രയാണം സുഗമമാക്കാന്‍ പോന്ന സംഭവപരമ്പരകളുടെ സംഹിതയാണ്. കാലികമായ
സാഹിത്യം ചരിത്രത്തിന്‍റെ പ്രഭാവം അവഗണിക്കാന്‍ ത്രാണിയില്ലാത്ത മനസ്സുകളുടെ ഭാവനാപൂര്‍ണ്ണമായ
പ്രതികരണവും. ചരിത്രപഠനം വ്യക്തിത്വവികാസ പരിണാമങ്ങള്‍ക്കും അത്തരം വ്യക്തികളുടെ കൂട്ടായ്മയിലൂടെ കരുത്താര്‍ന്ന
കുലാരൂപീകരണ പ്രക്രിയക്കും അസ്ഥിവാരമാകുന്നു. നിര്‍ഭാഗ്യവശാല്‍ തലമുറകളുടെ
ആധുനികവല്‍ക്കരണത്തിനിടയില്‍ സംഭവിച്ച സംസ്കാരമിശ്രണവും അല്ലാതെയുള്ള
അപചയങ്ങളും ചരിത്രപഠനത്തെ തുലോം പ്രാധാന്യം കുറഞ്ഞ പ്രവൃത്തി എന്ന വിവക്ഷയിലേക്ക്
ഒതുക്കിക്കൂട്ടി. വാസ്തവം അപ്പോഴും മറിച്ചുതന്നെ എന്നത് ബോധപൂര്‍വ്വമായി
വിസ്മൃതിയിലേക്ക് ആവാഹിക്കപ്പെട്ടു. അതിന്റെ അക്ഷരതേജസ്സാര്‍ന്ന ഓര്‍മ്മപ്പെടുത്തലാണ്
ശ്രീ അലക്സ് കണിയാംപറമ്പില്‍ ചെയ്തിരിക്കുന്ന ഈ ചരിത്രകുറിപ്പുകള്‍.
മോസ്ക്കോയിലെ പ്രസിദ്ധമായ സെന്റ് ബാസില്‍സ് കതീദ്രല്‍
ചിത്രത്തിന് കടപ്പാട് വിക്കിപീഡിയ (Photographer: Christophe
Meneboeuf)
|
മുരുകേഷ് പനയറ
ഇതാ ചരിത്ര
ReplyDeleteചരിതങ്ങൾക്ക് ഒരു തുടക്കം ...!
മാറി മാറി വരുന്ന ഭരണകൂടങ്ങൾ
അവരവരുടെ ഇഷ്ട്ടത്തിനനുസരിച്ച് , ചരിത്രങ്ങൾ
മാറ്റി മറിച്ച് അവലോകനം ചെയ്യുന്നതൊക്കെയാണ് , നാമൊക്കെ
ഇതു വരെ മനസ്സിലാക്കിയിട്ടുള്ള ചരിത്ര സത്യങ്ങൾ....
പക്ഷേ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം
രൂപപ്പെട്ട് വന്ന സ്വതന്ത്ര ചിന്തകരയ , ലോകത്തിലെ
പല ചരിത്രാന്വേഷികളുടെ ഗവേഷണങ്ങളാൽ രൂപപ്പെടുത്തി
വരുന്ന യഥാർത്ഥമായ ലോക ചരിത്ര സത്യങ്ങൾ പലതും ഇന്ന്
വെളിച്ചം കണ്ട് തുടങ്ങിയിരിക്കുകയാണ് ....
(http://www.magazinesubscriptions.co.uk/arts-culture/history/history-revealed )
അത്തരത്തിലുള്ള ഗഹനമായ
റഷ്യൻ ചരിത്രത്തിലേക്കുള്ള ഒരു എത്തി
നോട്ടമാണ് , ഇരുപത് ഭാഗങ്ങളായി വീഡിയോ
അടക്കം വിശകലണങ്ങളുമായുള്ള ഈ റഷ്യൻ ചരിത്രം ...!
മലയാളത്തിൽ റഷ്യൻ ചരിത്ര സത്യങ്ങളുടെ
ഉള്ളുകള്ളികൾ ഇത്രയും തുറന്ന് കാട്ടിയുള്ള, ആദ്യത്തെ
ഒരു ചരിത്ര സചിത്ര ആലേഖനമാണിത് കേട്ടൊ അലക്സ് ഭായ് ...
അഭിനന്ദനങ്ങൾ...!