ആമുഖം
വെറും 122 ചതുരശ്രമൈൽ (അതായത് കോട്ടയം ജില്ലയുടെ ഏതാണ്ട് ഏഴിലൊന്നുമാത്രം) വിസ്തീർണ്ണവും നാലേമുക്കാൽ ലക്ഷത്തിൽ താഴെ ജനസംഖ്യയുമുള്ള മാൾട്ട യൂറോപ്യൻ യൂണിയനിലെ ഏറ്റവും ചെറിയ രാജ്യമാണ്.
പലരും വിചാരിക്കുന്നതുപോലെ മാൾട്ട ഒരു ഒറ്റദ്വീപല്ല, പല ദ്വീപുകൾ കൂടുന്ന ദ്വീപുസമൂഹമാണ്..
നൂറ്റാണ്ടുകളുടെ കൊളോണിയൽവാഴ്ചയുടെ ചരിത്രം മാൾട്ടയ്ക്കുണ്ട്. നീണ്ട ചരിത്രമുള്ള ചെറിയ ദ്വീപ്..
ഇറ്റാലിയൻ ദ്വീപായ സിസിലിയുടെ തെക്കുവശത്തു യൂറോപ്പിന്റെയും വടക്കേ ആഫ്രിക്കയുടെയും ഇടയിൽ, മദ്ധ്യധരണ്യാഴിൽ സ്ഥിതി ചെയ്യുന്ന മാൾട്ടയെ ഫിനീഷ്യൻസ്, ഗ്രീക്ക്സ്, റോമൻസ്, അറബ്‌സ്, നൈറ്റ്സ് ഓഫ് മാൾട്ട (Knights of Malta) എന്നിവരും, പിൽക്കാലത്തു ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും കീഴടക്കിഭരിച്ച നീണ്ട ചരിത്രമുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ ഏറെ ഏറ്റുവാങ്ങിയ മാൾട്ടയിൽ ജനതയ്ക്ക് ജോർജ് ക്രോസ്സ് അവാർഡ് ലഭിച്ചിട്ടുണ്ട്.
കണ്ടെയ്നർ, ചരക്ക് എന്നിവ വഹിച്ചുകൊണ്ടുപോകുന്ന കപ്പലുകളുടെ സഞ്ചാരപഥത്തിലെ പ്രധാനപ്പെട്ട ഒരു തുറമുഖം കൂടിയാണ് മാൾട്ട.
മാൾട്ടയുടെ ഏറ്റവും പ്രധാന വരുമാനം ടൂറിസമാണ്.
മാൾട്ടയുടെ ചരിത്രത്തിലേക്ക് വിശദമായി നോക്കാം.
പ്രാചീന ചരിത്രം
ചരിത്രകാരന്മാരുടെ അനുമാനമനുസരിച്ച ഹിമയുഗ കാലഘട്ടത്തിൽ മാൾട്ട ഭൂമിശാസ്ത്രപരമായി ഇറ്റലിയുടെ ഭാഗമായിരുന്നു. ഏതാണ്ട് പതിനായിരം വര്ഷങ്ങള്ക്കുമുമ്പ് ഹിമയുഗം അവസാനിച്ചപ്പോൾ സമുദ്രനിരപ്പ് ഉയരുകയും മാൾട്ട ഒരു ദ്വീപുസമൂഹമായി പരിണമിക്കുകയും ചെയ്തു.
ഏതാണ്ട് ബി.സി. 5,200-ൽ സിസിലിയിൽ നിന്നുമുള്ള ശിലായുഗകർഷകർ മാൾട്ടയിലേയ്ക്ക് കുടിയേറുകയും കാർഷികവൃത്തിയിൽ ഏർപ്പെടുകയും ചെയ്തു.
കല്ലുകൾ കൊണ്ടും തടി കൊണ്ടും ഉണ്ടാക്കിയ പ്രാകൃതമായിരുന്നെങ്കിലും ലളിതമായ ഉപകാരണമായിരുന്നു അവർക്കുണ്ടായിരുന്നത്. പക്ഷെ, അവരുടെ സമൂഹത്തിൽ അപ്രതീക്ഷിതമായ പലതുമുണ്ടായിരുന്നു. 3,600 BC മുതൽ 2,500 BC വരെയുള്ള കാലഘട്ടത്തിൽ മാൾട്ടയിലുള്ള Tarxien എന്ന സ്ഥലത്ത് നിരവധി ക്ഷേത്രങ്ങൾ അവർ നിർമ്മിക്കുകയുണ്ടായി. ഈ കാലത്തുതന്നെ Hypogeum എന്നറിയപ്പെടുന്ന ഭൂഗർഭ അറകളും (Chambers) അവിടെ നിർമ്മിക്കപ്പെട്ടു. പാറയിൽ കൊത്തിയാണ് ഇവ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
എന്തോ കാരണത്താൽ 2,500 BC ആയപ്പോഴേയ്ക്കും ക്ഷേത്രനിർമ്മാണ സംസ്ക്കാരം അവിടെ പാടെ അവസാനിക്കുകയുണ്ടായി. എങ്കിലും മാൾട്ടീസ് ജനത പുരോഗമിച്ചുകൊണ്ടു തന്നെയിരുന്നു. അവർ പിത്തള കൊണ്ടുള്ള ആയുധങ്ങളും കാര്ഷികോപകരണങ്ങളും നിർമ്മിക്കാൻ എങ്ങനെയോ പരിശീലിച്ചു.
ഫിനീഷ്യൻ അധിനിവേശവും റോമൻ സാമ്രാജ്യവും
ബി.സി. 800-ൽ ഫിനീഷ്യൻസ് മാൾട്ടയിലെത്തി.
ഇന്നത്തെ ലബനോൻ കേന്ദ്രീകരിച്ചുള്ള, സംസ്ക്കാരസമ്പന്നരും, കപ്പൽയാത്രികരും വാണിജ്യപ്രമുഖരുമായിരുന്നു ഫിനീഷ്യൻസ്. ഇന്നത്തെ ടർക്കി, ഇസ്രായേൽ, ലെബനൻ, സിറിയ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങൾ ചേർന്നതായിരുന്നു അന്നത്തെ ഫിനീഷ്യ (Phoenicia). അവർ കീഴടക്കിയ ദ്വീപിനെ അവർ അവരുടെ ഭാഷയിൽ അഭയം (Shelter or Haven) എന്നർത്ഥം വരുന്ന മാലെറ്റ് (Malet) എന്നു വിളിച്ചു. ആ വാക്കിൽനിന്നാണ് മാൾട്ട എന്ന പേരുണ്ടായത്.
480 ബി.സി.യിൽ ഫിനീഷ്യൻസ് വടക്കേ ആഫ്രിക്കയുടെ തീരത്തു കാർത്തേജ് (Carthage) എന്നൊരു നഗരം സ്ഥാപിച്ചു. ബി.സി. 400 മുതൽ മാൾട്ട കാർത്തേജിന്റെ കീഴിലായി. അവരുടെ ഭരണം ഏതാണ്ട് 250 വർഷങ്ങൾ നീണ്ടുനിന്നു.
ബി.സി. 218-ൽ അന്നത്തെ ഏറ്റവും പ്രബലശക്തിയായിരുന്ന റോമാക്കാർ മാൾട്ടയെ കീഴടക്കി തങ്ങളുടെ ഭരണത്തിന് കീഴിലാക്കി. റോമൻ സാമ്രാജ്യത്തിന്റെ അധിനിവേശ കാലത്തു മാൾട്ട വളരെയേറെ അഭിവൃദ്ധിപ്പെടുകയുണ്ടായി. രാജ്യം Honey, Sailcloth എന്നിവയ്ക്ക് പ്രസിദ്ധമായി.
മാൾട്ടയും ഐതിഹ്യങ്ങളും
എല്ലാ രാജ്യങ്ങൾക്കുമുള്ളതുപോലെ മാൾട്ടയ്ക്കുമുണ്ട് സ്വന്തമായ ചില ഐതിഹ്യങ്ങൾ.
ഹോമറിന്റെ ഇലിയഡ്, ഒഡീസി, എന്നീ കൃതികളിലൂടെ പ്രസിദ്ധിനേടിയ ട്രോജന് യുദ്ധത്തിനുശേഷം യുദ്ധത്തിലെ വീരനായകനായ ഒഡീസ്യസും സംഘവും സ്വന്തം രാജ്യത്തേയ്ക്ക് കപ്പലിൽ മടങ്ങി. (അതിന്റെ കഥയാണ് ഒഡീസി).
മടക്കയാത്രയിൽ ഇസ്മാറോസ് (Ismaros) എന്ന ദ്വീപിൽ നിന്നുമവർ താമരഭോജികളുടെ (Lotus Eaters) ദ്വീപിലെത്തി. ഒഡീസ്യസ് ദ്വീപുവാസികളുടെ അടുത്തേയ്ക്ക് തന്റെ കുറെ ആളുകളെ അയച്ചു. ദ്വീപുവാസികൾ നൽകിയ താമരയിൽനിന്നുമുണ്ടാക്കിയ തേൻ (Nectar) കഴിച്ച അവർക്ക് സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും മാടങ്ങണമെന്ന ആഗ്രഹം തീരെ ഇല്ലാതായി. ഒഡീസ്യസ് അവരെ അവിടെത്തന്നെ ഉപേക്ഷിച്ചു സ്വന്തം നാടായ ഇത്താക്കയിലേയ്ക്ക് മടങ്ങി.
ഒഡീസിയിൽ പരാമർശിക്കുന്ന താമരഭോജികളുടെ ദ്വീപ് മാൾട്ടയാണെന്ന് അന്നാട്ടുകാർ അവകാശപ്പെടുന്നു. ഈ അവകാശവാദം മറ്റു പലരും ഉന്നയിക്കുന്നുണ്ട്.
മറ്റൊരു ഐതിഹ്യം ക്രിസ്തുമതം ഇന്നത്തെ രീതിയിലാകാൻ കാരണക്കാരനായ വിശുദ്ധ പൗലോസ് (സെന്റ് പോൾ) തന്റെ റോമിലേക്കുള്ള യാത്രയ്ക്കിടയിൽ കപ്പലപകടത്തിൽ പെട്ട് 60 എ.ഡിയിൽ മാൾട്ടയിൽ എത്തിയെന്നും മാൾട്ടയിൽ ജനതയെ അദ്ദേഹം ക്രിസ്ത്യാനികളാക്കിയെന്നുമാണ്.
ചുരുക്കത്തിൽ, മലയാളിക്രിസ്ത്യാനിയ്ക്ക് സെന്റ് തോമസ് ആരാണോ അതാണ് മാൾട്ടീസ് ജനതയ്ക്ക് സെന്റ് പോൾ. രാജ്യത്തെ നൂറുകണക്കിന് (365 പള്ളികൾ എന്നൊരു കണക്ക് എവിടെയോ കണ്ടു) പള്ളികളിൽ നല്ലൊരു ശതമാനം സെന്റ് പോളിന്റെ പേരിലാണ്.. (കുഞ്ഞാടുകളുടെ ഭാഷയിൽ പറഞ്ഞാൽ, "വിശുദ്ധ പൗലോസിന്റെ നാമധേയത്തിൽ.").
മൂന്നാം നൂറ്റാണ്ടായപ്പോഴേയ്ക്കും മാൾട്ടയിലെ ഭൂരിപക്ഷം ജനവും കൃസ്തുമതം സ്വീകരിച്ചുകഴിഞ്ഞിരുന്നു.
നാലാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. കിഴക്കും പടിഞ്ഞാറുമായി. മാൾട്ട, പിന്നീട് ബൈസന്റൈൻ സാമ്രാജ്യം എന്നറിയപ്പെട്ട, കോൺസ്റ്റാന്റിനോപ്പിൾ ആസ്ഥാനമായ കിഴക്കൻ റോമൻ ശാഖയ്ക്കാണ് മാൾട്ടയുടെ ഭരണം ലഭിച്ചത്. എ.ഡി. 533-ൽ സിസിലിയിൽ നിന്നും വടക്കേ ആഫ്രിക്കയിലേക്ക് യാത്ര ചെയ്ത ബെലിസാറിയസ് എന്ന ബൈസന്റൈൻ ജനറൽ അവിടെ താങ്ങുകയുണ്ടായി. അതിനുശേഷം മാൾട്ട ബൈസന്റൈൻ സാമ്രാജ്യത്തിന്റെ കീഴിലുള്ള സിസിലിയൻ പ്രവിശ്യയുടെ ഭാഗമായി.
ഏഴാം നൂറ്റാണ്ടുമുതൽ മാൾട്ടയ്ക്ക് അറബികളുടെ ആക്രമണം നേരിടേണ്ടി വന്നു. അവരെ ചെറുക്കുവാനായി പല സന്യാസാശ്രമങ്ങളുടെയും ചുറ്റും കോട്ടകൾ കെട്ടിപ്പൊക്കി.
ഇതിനിടയിൽ ഗ്രീക്കുകാരും മാൾട്ട ആക്രമിച്ചു കീഴ്പ്പെടുത്തി എന്നു വിശ്വസിക്കപ്പെടുന്നു. പക്ഷെ, ഈ വിശ്വാസത്തിന് ഉപോൽബലകമായി കാര്യമായ തെളിവുകൾ ഒന്നും തന്നെയില്ല. പക്ഷെ, ഒരു ഗ്രീക്ക് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ മാൾട്ടയിലുണ്ട്.
അറബികളുടെ ആഗമനം
എ.ഡി. 870-ൽ അറബികൾ മാൾട്ടയെ ആക്രമിച്ചു കീഴടക്കി. അവർ രണ്ടുനൂറ്റാണ്ടു കാലം അവിടെ ഭരിക്കുകയുണ്ടായി. ഈ കാലഘട്ടത്തിൽ അറബി സംസ്ക്കാരത്തിന്റെ കാര്യമായ സ്വാധീനം മാൾട്ടയിൽ ഉണ്ടായി. ഏറ്റവും പ്രകടമായ സ്വാധീനം കാണാൻ കഴിയുന്നത് മാൾട്ടീസ് ഭാഷയിലാണ്. ഇത്രയേറെ കൂട്ടർ മാൾട്ടയെ കൈയടക്കി വച്ചെങ്കിലും മാൾട്ടീസ് ഭാഷ അറബി ഭാഷയുടെ ഒരു വകഭേദമാണ്.
മാൾട്ട മധ്യകാലഘട്ടത്തിൽ
ഫ്രാൻസിലെ നോര്മണ്ടിയിൽ നിന്നുമെത്തി, സിസിലിയിൽ ഭരണം നടത്തിയിരുന്ന നോർമൻവംശജനായ കൗണ്ട് റോജർ 1090-ൽ അറബികളുടെ കൈയിൽനിന്നും മാൾട്ട പിടിച്ചെടുത്തു. അടുത്ത വര്ഷം ഈ കൗണ്ട് റോജർ അറബികളെ സിസിലിയിൽനിന്നും തുരത്തുകയുണ്ടായി. അങ്ങനെ രണ്ടാംവട്ടവും മാൾട്ട സിസിലിയുടെ ഭാഗമായി. പക്ഷെ നോർമൻ ഭരണാധികാരികൾ മാൾട്ടയുടെ കാര്യത്തിൽ കാര്യമായ ശ്രദ്ധ കാണിച്ചില്ല.
1266-ൽ ഫ്രഞ്ചുകാർ സിസിലിയും മാൾട്ടയും പിടിച്ചെടുത്തു. പക്ഷെ, അധികം താമസിയാതെ സ്‌പെയ്‌ന്റെ ഭാഗമായിരുന്ന അറഗോൺ (Aragon) എന്ന നാട്ടുരാജ്യം മാൾട്ടയും സിസിലിയും പിടിച്ചടക്കി.. (ഹെൻറി എട്ടാമന്റെ ഭാര്യ, കാതറൈൻ (Catherine of Aragon) ഈ പറഞ്ഞ അറഗോൺകാരിയായിരുന്നു).
1412-ൽ മാൾട്ടയുടെ ഭരണം അറഗോണിൽ നിന്നും കാസ്റ്റീൽ എന്ന മറ്റൊരു സ്പാനിഷ് നാട്ടുരാജ്യത്തിന്റെ കൈയിലായി. കാലക്രമേണ അറഗോൺ, കാസ്റ്റീൽ എന്നീ നാട്ടുരാജ്യങ്ങൾ തമ്മിൽ ലയിച്ചു. അങ്ങനെ മാൾട്ട ഒരു സ്പാനിഷ് കോളനിയായി.
1530-ൽ ഭരണം വീണ്ടും മാറി. ആ വര്ഷം സ്പാനിഷ് രാജാവ് മാൾട്ടയെ നൈറ്റ്സ് ഓഫ് സെന്റ് ജോൺ (Knights of St John) എന്ന കൂട്ടർക്ക് വിട്ടുകൊടുത്തു..
ആരാണീ നൈറ്റ്സ് ഓഫ് സെന്റ് ജോൺ?
പതിനൊന്നാം നൂറ്റാണ്ടിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നും ജറുസലേമിലേയ്ക്ക് തീർഥാടനത്തിനായി വിശ്വാസികൾ പോയിരുന്നു. അങ്ങനെയെത്തുന്ന തീർഥാടകാരിൽ രോഗികളാകുന്നവരെ ശുശ്രൂഷിക്കാനായി ഇറ്റാലിയൻ കച്ചവടക്കാർ ഒരു സംഘം രൂപീകരിച്ചു. അവർ Order of St John of Jerusalem എന്നാണ് അറിയപ്പെട്ടിരുന്നത്. 1113-ൽ ഇതിന് പോപ്പിന്റെ അംഗീകാരവും ലഭിച്ചു.
കുരിശുയുദ്ധക്കാലത്ത് ഇക്കൂട്ടരും പടയാളികളായി. യുദ്ധത്തിൽ പങ്കെടുക്കുന്നതിനൊപ്പം അവരുടെ ആതുരശുശ്രൂഷ തുടരുകയും ചെയ്തു. പിന്നീട് അവർ കത്തോലിക്കാസഭയുടെ മിലിട്ടറി വിഭാഗമായി പരിണമിച്ചു.
ഇവർ മാത്രമല്ല സഭയുടെ മിലിട്ടറിവിഭാഗമായി മറ്റൊരു കൂട്ടരും ഉണ്ടായിരുന്നു - ജർമ്മൻ ആസ്ഥാനമായ Teutonic Knights.
സഭാചരിത്രത്തിൽ ഇവരെക്കുറിച്ചുള്ള പരാമശങ്ങൾ കാണാൻ സാധ്യതയില്ല.
പിൽക്കാലത്തു "Order of St John of Jerusalem" വെറും Knights of St John എന്നറിയപ്പെട്ടു. നമുക്കവരെ യോഹന്നാൻ പടയാളികൾ എന്നു വിളിക്കാം.
1291-ൽ പരാജിതനായ ക്രിസ്ത്യാനികളെ ജറുസലേമിൽനിന്നും മുഹമ്മദീയർ തുരത്തിയപ്പോൾ യോഹന്നാൻ പടയാളികൾ സൈപ്രസിലെത്തി. 1310-ൽ അവർ Rhodes എന്ന ഗ്രീക്ക് ദ്വീപിലെത്തി. 1523-ൽ തുർക്കികൾ Rhodes കൈയടക്കിയതോടെ യോഹന്നാൻ പടയാളികൾക്ക് താമസിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയുണ്ടായി. ഈ വിഷമഘട്ടത്തിൽ സ്പാനിഷ് രാജാവ് അവരുടെ സഹായത്തിനെത്തി, അവർക്ക് മാൾട്ട നൽകി. 1530-ൽ അങ്ങനെ Knights of St John മാൾട്ടയിലെത്തിച്ചേർന്നു.
യോഹന്നാൻ പടയാളികളുടെ മാൾട്ട
1530-ൽ മാൾട്ടയിലെത്തിയ ഇക്കൂട്ടർ അധികം താമസിയാതെതന്നെ (1562-ൽ) സ്‌പെയിനിന്റെ ചുവടുപിടിച്ചു മാൾട്ടയിലും ഇൻക്വിസിഷൻ കൊണ്ടുവന്നു. കത്തോലിക്കാസഭയുടെ പ്രബോധനങ്ങളോട് വിയോജിക്കുന്നവരെ തിരഞ്ഞുപിടിച്ചു അതിക്രൂരമായി ശിക്ഷിക്കുന്ന കലാപരിപാടിയായിരുന്നു ഇൻക്വിസിഷൻ.
കൃഷിയ്ക്ക് അനുയോജ്യമായ, വളക്കൂറുള്ള മണ്ണായിരുന്നില്ല മാൾട്ടയിൽ. മറ്റു പല കാരണങ്ങളാലും ഇവർക്ക് മാൾട്ട അത്ര ആകർഷകമായി തോന്നിയില്ല. എങ്കിലും മറ്റു ഗത്യന്തരമില്ലാതെ അവിടെത്തന്നെയവർ താവളമുറപ്പിച്ചു.
കാലം കുറെ കഴിഞ്ഞെങ്കിലും യോഹന്നാൻ പടയാളികളുടെ തുർക്കിവൈര്യം ശമിച്ചില്ല. അവർ തുർക്കികളെ പ്രകോപിച്ചുകൊണ്ടിരുന്നു.
നൈറ്റ്സ് ഓഫ് സെന്റ് ജോൺ മാൾട്ടയിൽ ചുവടുറപ്പിച്ചു മുപ്പത്തഞ്ചു വര്ഷം കഴിഞ്ഞപ്പോൾ തുർക്കികൾ മാൾട്ട ആക്രമിച്ചു പിടിച്ചെടുക്കാൻ തീരുമാനിച്ചു. 81 കപ്പലും മുപ്പതിനായിരം യോദ്ധാക്കളുമായി, 1565 മെയ്മാസം പതിനെട്ടാം തിയതി അവർ മാൾട്ടയിലെത്തി. കപ്പലുകൾ Marsaxlokk എന്ന സ്ഥലത്തെത്തി, പട്ടാളം Marsa എന്ന സ്ഥലത്തു തമ്പടിച്ചു.
അക്കാലത്തു യോഹന്നാൻ പടയാളികളുടെ തലവൻ (അന്നുമിന്നും Grand Master of the Knights of St John) എഴുപതു വയസ് പ്രായമുണ്ടായിരുന്ന, ഫ്രഞ്ച് സ്വദേശി, Jean Parisot de la Valette (1494-1568) എന്നൊരാളായിരുന്നു. പക്ഷെ, അദ്ദേഹത്തിന്റെ സൈന്യം വെറും 9000 പേരുമാത്രമായിരുന്നു. .പിന്നീടങ്ങോട്ട് പൊരിഞ്ഞ, ക്രൂരമായ യുദ്ധമാണ് നടന്നത്. ഇരുഭാഗത്തും കനത്ത ആൾനാശമുണ്ടായി. ആ വര്ഷം സെപ്റ്റംബർ മാസത്തിൽ സിസിലിയിൽനിന്നും 8000 പേരടങ്ങുന്ന സൈന്യം മാൾട്ടയുടെ സഹായത്തിനെത്തുകയും ഇതേത്തുടർന്ന് തുർക്കികൾ മാൾട്ട പിടിച്ചടക്കാനുള്ള ശ്രമം ഉപേക്ഷിച്ചു പിന്തിരിയുകയും ചെയ്തു.
അക്കാലത്തു ഇപ്പോൾ മാൾട്ടയുടെ തലസ്ഥാനമായ വാലെറ്റ വിജനമായ പ്രദേശമായിരുന്നു. തുർക്കികളുടെ തുടരാക്രമണം ഭയന്ന അധികൃതർ ഒരു വലിയ കോട്ട നിർമ്മിച്ച് അതിൽ പ്ലാൻ ചെയ്ത ഒരു നഗരം സ്ഥാപിച്ചു. (ഡ്രോയിംഗ് ബോർഡിൽ വരച്ചുണ്ടാക്കിയ ആദ്യത്തെ യൂറോപ്യൻ നഗരം എന്ന വിശേഷണം വാലെറ്റയ്ക്ക് സ്വന്തമാണ്). നിർമ്മാണപ്രവർത്തനങ്ങളുടെ ആരംഭം 1566 മാർച്ചുമാസം ഇരുപത്തെട്ടാം തിയതിയായിരുന്നു. 1568-ൽ തന്റെ എഴുപത്തിമൂന്നാം വയസിൽ തുർക്കികളുടെ ആക്രമണത്തെ പ്രതിരോധിച്ച ഗ്രാൻഡ് മാസ്റ്റർ Vallette അന്തരിച്ചു. പുതിയ നഗരത്തിന് അദ്ദേഹത്തിന്റെ പേരുകൊടുത്തു.
പതിനേഴാം നൂറ്റാണ്ടുവരെ തുർക്കിയുടെ ഭീക്ഷണി തുടർന്നു. പക്ഷെ, കാലാന്തരത്തിൽ തുർക്കിയുടെ ഓട്ടോമൻ സാമ്രാജ്യം ക്ഷയിക്കുകയുണ്ടായി.
യോഹന്നാൻ പടയാളികളുടെ പ്രാഥമിക കർത്തവ്യം ആതുരസേവനമായിരുന്നല്ലോ. അവരത് പാടേ മറന്നില്ല. 1574-ൽ അവർ വാലെറ്റയിൽ Sacra Infermeria എന്നൊരു ആശുപത്രി സ്ഥാപിച്ചു. 1576-ൽ അന്നത്തെ ഗ്രാൻഡ് മാസ്റ്റർ, Cottoner ഈ ആശുപത്രിയിൽ അനാട്ടമിയുടെയും സർജറിയുടെയും പഠനം ആരംഭിച്ചു.
1693-ൽ മാൾട്ട വലിയൊരു ഭൂകമ്പത്തിന്റെ ഇരയായിട്ടുണ്ട്.
പതിനെട്ടാം നൂറ്റാണ്ടായപ്പോഴേയ്ക്കും യോഹന്നാൻ പടയാളികൾ സുഖലോലുപരായി. മദിരയിലും മദിരാക്ഷിയിലും മുഴുകിയ അവർ ജനങ്ങളിൽ നിന്നും അകന്നു.
യോഹന്നാൻ പടയാളികളുടെ ഭരണം അവസാനിപ്പിച്ചത് നെപ്പോളിയൻ ബോണോപ്പാർട്ടാണ്.
1798-ൽ നെപ്പോളിയൻ മാൾട്ടയെ തന്റെ അധീനതയിലാക്കി. ആറു ദിവസങ്ങൾക്കുശേഷം അദ്ദേഹം തിരിച്ചു പോയെങ്കിലും മാൾട്ടയെ സംരക്ഷിക്കാനായി നാലായിരം പട്ടാളക്കാരെ നിയോഗിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്. നെപ്പോളിയൻ മാൾട്ടയെ വേണ്ടവിധം കൊള്ളയടിച്ചു. പക്ഷെ, ഒരു നല്ല കാര്യം അദ്ദേഹം ചെയ്തു. 1562-ൽ തുടങ്ങിയ ഇൻക്വിസിഷൻ അദ്ദേഹം അവസാനിപ്പിച്ചു.
ഇതോടെ നൈറ്റ്സ് ഓഫ് സെന്റ് ജോൺ ഭരണം മാൾട്ടയിൽ എന്നന്നേയ്ക്കുമായി അവസാനിച്ചു.
മാൾട്ട കൈയടക്കിയ എല്ലാ ശക്തികളുടെയും അടയാളങ്ങൾ മാൾട്ടയിൽ കാണാം. ഇതിൽ മായ്ക്കാനാവാത്ത അടയാളം യോഹന്നാൻ പടയാളികളുടെ തന്നെയാണ്. അവരുടെ സാന്നിദ്ധ്യം ഇന്നും മാൾട്ടയിലുണ്ട്.
യോഹന്നാൻ പടയാളികൾ ഇന്ന് "നൈറ്റ്സ് ഓഫ് മാൾട്ട" എന്നാണ് അറിയപ്പെടുന്നത്. ഈയടുത്തകാലത്തു അവരെക്കുറിച്ചു ചില വാർത്തകൾ കണ്ടിരുന്നു. ആ വാർത്തകളുടെ ലിങ്ക് ചുവടെ കൊടുക്കുന്നു.
https://www.thetablet.co.uk/news/8488/pope-blocks-recruitment-as-knights-of-malta-tussle-for-control-of-order
https://www.thetablet.co.uk/news/11312/wikileaks-docs-reveal-background-to-knights-of-malta-condom-row
ബ്രിട്ടീഷ് മാൾട്ട
രണ്ടു വര്ഷം മാത്രമാണ് നെപ്പോളിയന്റെ ഭരണം മാൾട്ടയിൽ നീണ്ടുനിന്നത്. അതിനോടകം മാൾട്ടീസ് ജനത ഫ്രഞ്ചുകാർക്കെതിരെ തിരിയുകയും അവർ ബ്രിട്ടനോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. അങ്ങനെ ബ്രിട്ടൻ മാൾട്ടയെ തങ്ങളുടെ കോളനിയാക്കി.
1814-ൽ ഒപ്പുവച്ച പാരീസ് കരാറിൽ മറ്റു യൂറോപ്യൻ രാജ്യങ്ങൾ മാൾട്ടയെ ബ്രിട്ടീഷ് കോളനിയായി അംഗീകരിച്ചു.
1853 മുതൽ 1856 വരെ നടന്ന ക്രൈമിയൻ യുദ്ധത്തിനായി ബ്രിട്ടനിൽ നിന്നും പോയ പട്ടാളക്കാർ മാൾട്ടവഴി വന്നതുകൊണ്ട് മാൾട്ടയ്ക്ക് സാമ്പത്തികമായി ഗണ്യമായ നേട്ടമുണ്ടായി. സ്യൂയസ് കനാൽ തുറന്നതോടെ കൂടുതൽ കപ്പലുകൾ മെഡിറ്ററേനിയന് കടലിലൂടെ പോകാനിട വന്നതും മാൾട്ടയെ സമ്പന്നമാക്കി. 1883-ൽ വാലെറ്റ മുതൽ മദീന വരെ ഒരു റെയിൽപാതയും ബ്രിട്ടൻ നിർമ്മിച്ചു. പഴയ റയിൽഗതാഗതം ഇന്നില്ല.
മാൾട്ടക്കാർക്ക് ബ്രിട്ടീഷ് സർക്കാരിന്റെ ഭരണത്തിൽ പരിമിതമായ ഭാഗദേയം നൽകുകയുണ്ടായി.
ബ്രിട്ടന്റെ കീഴിൽ ജനത അത്ര സംതൃപ്തരായിരുന്നില്ല. ബ്രിട്ടനെതിരെ നിരവധി കാലാപങ്ങൾ പൊട്ടിപ്പുറപ്പെടുകയും വളരെയധികംപേര് മാൾട്ടയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ പിറ്റേദിവസംതന്നെ ഇറ്റലി മാൾട്ടയിൽ ബോംബിട്ടു. ബ്രിട്ടൻ സഹായഹസ്തം നീട്ടിയെങ്കിലും ഇറ്റലിയോടൊപ്പം ജർമ്മനിയും ബോംബിടുന്ന കാര്യത്തിൽ പങ്കാളികളായതോടെ മാൾട്ടയുടെ കാര്യം വളരെ കഷ്ടത്തിലാക്കി. യുദ്ധക്കെടുതികൾ വളരെയധികം അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നു.
യുദ്ധാനന്തരം മുപ്പതു മില്യൺ പൗണ്ടിന്റെ സഹായം ബ്രിട്ടൻ നൽകിയെങ്കിലും മാൾട്ടയിലെ ജനങ്ങൾക്ക് വേണ്ടിയിരുന്നത് സ്വാതന്ത്ര്യമാണ്.
1964-ൽ സ്വാതന്ത്ര്യം ലഭിച്ച മാൾട്ട റിപ്പബ്ലിക്കായത് പത്തുവർഷങ്ങൾക്കുശേഷം 1974-ൽ മാത്രമാണ്.
യൂറോപ്യൻ യൂണിയൻ അംഗത്വം
സ്വാതന്ത്യാനന്തരം മാൾട്ട വളരെയധികം അഭിവൃദ്ധി പ്രാപിച്ചു. ടൂറിസത്തിനു പുറമെ ഇലക്ട്രോണിക്ക്സ്, ഫർമസ്യൂട്ടിക്കൽസ് എന്നീ മേഖലകളിൽ നിന്നും ഇപ്പോൾ നല്ല വരുമാനം ലഭിക്കുന്നുണ്ട്.
2004-ൽ യൂറോപ്യൻ യൂണിയൻ അംഗത്വം നേടി. 2008 ജനുവരി ഒന്നാം തിയതി മുതൽ മാൾട്ട യൂറോയെ തങ്ങളുടെ കറൻസിയായി സ്വീകരിച്ചു.
ഇന്ന് മാൾട്ട ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള കള്ളപ്പണക്കാരുടെ അഭയകേന്ദ്രമാണ്. കള്ളപ്പണക്കാരല്ലാത്ത നിരവധി ഇന്ത്യാക്കാരും (മലയാളികൾ ഉൾപ്പടെ) മാൾട്ടയിലേയ്ക്ക് കുടിയേറിയിട്ടുണ്ട്.

മാൾട്ട - യൂറോപ്പ്
ReplyDeleteമലയാളികൾ കൂടുതലും
മിനി ടൂറിനായി പോകുന്ന
മൊഞ്ചുള്ള ഒരു കൊച്ചു രാജ്യമാണ്
മലയാളക്കരയിലെ ഒരു ജില്ലയേക്കാളും
ചെറിയതും യൂറോപ്പ്യൻ യൂണിയനിലെ
ഏറ്റവും ചെറിയ കൺട്രിയുമായ മാൾട്ടയെ
കുറിച്ചുള്ള അസ്സൽ ലഘു വിവരങ്ങളാണ്
അലക്‌സ് ഭായ് ഇവിടെ കാഴ്ച്ചവെക്കുന്നത് ...!
നന്നായി എഴുതിയിരിക്കുന്നു.
ReplyDeleteനന്ദി.
മാൾട്ടയിൽ ഒരു ജോലിക്ക് ശ്രമിക്കാൻ നോക്കുന്നു
ReplyDelete