മധ്യകാലഘട്ടത്തിൽ പോളണ്ട്.
പത്താംനൂറ്റാണ്ടു മുതലാണ് പോളണ്ടിന്റെ ലിഖിതചരിത്രം തുടങ്ങുന്നത്. അക്കാലത്ത പിയാസ്റ്റ് (Piast) പരമ്പരയിൽപെട്ടവരായിരുന്നു രാജ്യത്തെ ഭരണാധികാരികൾ. 960 മുതൽ 992 വരെ Mieszko എന്നു പേരുള്ള രാജാവായിരുന്നു ഭരണത്തിൽ 966-ൽ അദ്ദേഹം കൃസ്തുമതം സ്വീകരിച്ചതോടെ പോളണ്ട് ക്രിസ്ത്യൻ രാജ്യമായി മാറി.
1102 മുതൽ 1138 വരെ പോളണ്ടിന്റെ ഭരണാധികാരിയായിരുന്ന Boleslaw the Wrymouth, അദ്ദേഹത്തിന്റെ മരണശേഷം രാജ്യം തന്റെ പുത്രന്മാർക്കായി വീതിച്ചുകൊടുക്കാൻ തീരുമാനിച്ചതോടെ പോളണ്ടിന്റെ ശക്തി ഗണ്യമായി ക്ഷയിച്ചു.
1201 മുതൽ 1238 വരെ പോളണ്ടിന്റെ രാജാവായിരുന്ന ഹെൻറി (Henry the Bearded) പോളണ്ടിനെ വീണ്ടും ശക്തമാക്കി.. അദ്ദേഹത്തിന്റെ ഭാര്യ, യാദ്വീഗ (Jadwiga) ജർമ്മൻ കച്ചവടക്കാരെയും ക്രാഫ്റ്റ്‌സ്മാന്മാരെയും പോളണ്ടിലേയ്ക്ക് ക്ഷണിച്ചുവരുത്തി. അവർ രാജ്യത്തെ കുറെയൊക്കെ മാറ്റിമറിച്ചു. ജർമ്മൻ നിയമവ്യവസ്ഥ പ്രാബല്യത്തിലുള്ള നഗരങ്ങളും പട്ടണങ്ങളും ഉണ്ടായിവന്നു, തരിശായി കിടന്നിരുന്ന സ്ഥലങ്ങൾ അവർ കൃഷിയിടങ്ങളാക്കി.
ഹെൻറിയുടെ കാലശേഷം 1241-ൽ പോളണ്ടിനെ മംഗോളിയൻസൈന്യം (പോളണ്ടുകാരുടെയിടയിൽ ഇവർ "ടാർട്ടാർ" എന്നാണ് അറിയപ്പെടുന്നത്) ആക്രമിക്കുകയും Legnica എന്ന സ്ഥലത്തുവച്ചു നടന്ന യുദ്ധത്തിൽ പോളണ്ടിനെ തോൽപ്പിക്കുകയും ചെയ്തു. പക്ഷെ, ഭാഗ്യത്തിന് താമസിയാതെ മംഗോളിയക്കാർ പിൻവാങ്ങി.
പോളണ്ട് അടുത്ത ആക്രമണം നേരിട്ടത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാവുന്നവരിൽ നിന്നാണ്.
യൂറോപ്പിലെ പേഗൻ വിശ്വാസക്കാരെ ക്രിസ്ത്യൻപാതയിൽ കൊണ്ടുവരാനായി ജർമ്മനിയിലെ ക്രിസ്ത്യൻ സന്യാസസമൂഹം ഉണ്ടാക്കിയ ഒരു സൈന്യമാണ് Teutonic Knights എന്ന പേരിൽ അറിയപ്പെടുന്നത്. ക്രൂരതയുടെ കാര്യത്തിൽ അക്കാലത്തെ മറ്റു ആക്രമണകാരികളുടെ ഒട്ടും പിറകിലായിരുന്നില്ല ഈ ട്ട്യൂട്ടോണിക്ക് നൈറ്റ്സ്. 1308-ൽ അവർ പോളണ്ടിനെ ആക്രമിക്കുകയും രാജ്യത്തെ പോമറേനിയ (Pomerania) എന്നറിയപ്പെടുന്ന പ്രദേശം തങ്ങളുടേതാക്കുകയും ചെയ്തു. ആ പ്രദേശത്തുണ്ടായിരുന്ന ഗഡാൻസ്ക്ക് നഗരം അവർക്ക് ദാൻസിഗ് (Danzig) ആയി.
പക്ഷെ, താമസിയാതെ കാസിമിയേഴ്‌സ് മൂന്നാമൻ (Kazimierz the Great - reigned 1333-1370) രാജാവായതോടെ പോളണ്ട് വീണ്ടുമൊരു പ്രബലശക്തിയായി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് പോളണ്ട് റഷ്യയുടെ കുറെ ഭാഗങ്ങൾ തങ്ങളുടെ അധീനതയിലാക്കി. നിരവധി ഭരണപരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കുകയും പോളണ്ടിലെ പ്രഥമ യൂണിവേഴ്സിറ്റി (ക്രാക്കോവിലെ Jagiellonian University) സ്ഥാപിക്കുകയും ചെയ്തു.
ക്രാക്കോവിലെ യാഗിലോണിയൻ യൂണിവേഴ്സിറ്റി |
പോളണ്ടിൽ വലിയ ജൂതസമൂഹമുണ്ടാകാൻ കാരണം ഈ കാസിമിയേഴ്‌സാണ്. അദ്ദേഹം ജൂതന്മാരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു.
പതിനാലു മുതൽ പതിനാറു വരെയുള്ള രണ്ടു നൂറ്റാണ്ടുകാലം പോളണ്ടിനെ സംബന്ധിച്ചിടത്തോളം മഹത്തരമായ ഒരു കാലയളവായിരുന്നു. പക്ഷെ, അതിനുശേഷം രാജാക്കന്മാർ ക്ഷയിക്കുകയും പ്രഭുക്കന്മാർ ശക്തരാവുകയും ചെയ്തു.
കാസിമിയേഴ്‌സിന്റെ കാലശേഷം അദ്ദേഹത്തിന്റെ അനന്തരവനും ഹംഗറിയിലെ രാജാവുമായിരുന്ന ലൂയി (Louis) പോളണ്ടിലെ രാജാവായി. തന്റെ കാലശേഷം അദ്ദേഹത്തിന്റെ പുത്രീയായിരുന്ന (മറ്റൊരു) ജാദ്വിഗയെ ഭരണമേല്പിക്കാൻ ലൂയി ആഗ്രഹിച്ചു. ഇതിനായി പ്രഭുക്കളുമായി നടത്തിയ ചർച്ചകളിൽ പല വിട്ടുവീഴ്ചകളും ചെയ്യേണ്ടിവന്നു. ഇതിന്റെ ഫലമായി പ്രഭുക്കന്മാരെ നിവരവധി നികുതികളിൽനിന്നും ഒഴിവാക്കി. 1374-ലെ Privilege of Koszyce എന്നറിയപ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിൽ പ്രഭുക്കൾക്ക് കൂടുതൽ അവകാശങ്ങൾ ലഭിക്കുകയും അവരുടെ സമ്മതമില്ലാതെ പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും എടുക്കാൻ പാടില്ല എന്ന വ്യവസ്ഥയുമുണ്ടായി.
1384-ൽ പോളണ്ടിലെ പ്രഭുക്കളുടെ സമ്മതത്തോടെ ജാദ്വിഗ പോളണ്ടിന്റെ രാഞ്ജിയായി. ലിത്വേനിയ എന്ന രാജ്യത്തെ ഗ്രാൻഡ് ഡ്യുക്കായിരുന്ന Jagiello-ണുമായി അവരുടെ വിവാഹവും നടത്തി. ഇതോടെ Jagiello പോളണ്ടിൽ "വ്ലാഡിസ്ളാവ് രണ്ടാമൻ" എന്നറിയപ്പെട്ടു, ഒപ്പം പോളണ്ടും ലിത്വേനിയും സഖ്യരാഷ്ട്രങ്ങളാവുകയും ചെയ്തു. 1386-1434 കാലയളവിൽ ഭാര്യക്കൊപ്പം അധികാരം പങ്കിട്ട വ്ലാഡിസ്ളാവിന്റെ കാലത്താണ് പോളണ്ട് കത്തോലിക്കാസഭയുടെ കീഴിലാകുന്നത്.
1410-ൽ ഗ്രുണ്ട്വാൾഡിൽ (Grundwald) വച്ചുനടന്ന യുദ്ധത്തിൽ പോളണ്ടും ലിത്വേനിയും ട്ട്യൂട്ടോണിക്ക് നൈറ്റ്സിനെ പരാജയപ്പെടുത്തി. 1453-ൽ പോമറേനിയയിലെ ജനങ്ങൾ ജർമ്മൻകാർക്കെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും അവരെ സഹായിക്കാൻ രാജാവിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. പതിമൂന്നു വര്ഷം നീണ്ടുനിന്ന കലാപത്തിനുശേഷം ഗഡാൻസ്ക്ക് ഉൾപ്പെടുന്ന പോമറേനിയ വീണ്ടും പോളണ്ടിന്റെ ഭാഗമായി.
പതിനാറാംനൂറ്റാണ്ടിൽ പോളണ്ട് സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളർച്ച നേടി. ഈ കാലത്താണ് (1473-1543) പോളണ്ടിലെ ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞൻ, നിക്കോളാസ് കോപ്പര്നിക്കസ് (Nicolaus Copernicus) ജീവിച്ചത്. ഭൂമിയാണ് സൂര്യനെ വലംവയ്ക്കുന്നതെന്ന കോപ്പര്നിക്കസിന്റെ തിയറി അന്നൊരു വലിയ വിപ്ലവമായിരുന്നു.
ഈ കാലഘട്ടത്തിലാണ് ജർമ്മനിയിൽ നിന്നാരംഭിച്ച നവോത്ഥാനപ്രസ്ഥാനം യുറോപ്പിലാകെ അലയടിക്കുന്നത്. ഇതിന്റെ സ്വാധീനം പോളണ്ടിലുമുണ്ടായി. പോളണ്ടിലെ പ്രൊട്ടസ്റ്റണ്ടുകാർ ലൂഥറൻസ്, കാൽവിനിസ്റ്റ്സ് (Lutherans and Calvinists) എന്ന രണ്ടു വിഭാഗങ്ങളായി. 1560-ൽ ഈശോസഭക്കാർ (Jesuits) പോളണ്ടിലെത്തി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുകയും ചെയ്യുന്നതിനൊപ്പം പ്രൊട്ടസ്റ്റൻഡ് പ്രസ്ഥാനത്തെ തകർക്കാനും ശ്രമിച്ചു. എങ്കിലും Compact of Warsaw എന്നറിയപ്പെടുന്ന 1573-ലെ കരാറിൽ അവർക്ക് ആരാധനാസ്വാതന്ത്ര്യം നൽകി.
1572-ൽ അനന്തരാവകാശികളില്ലാതെ Jagiellonian രാജാവ് മരിച്ചതിനെത്തുടർന്ന് പോളണ്ടിലെ എല്ലാ പ്രഭുക്കന്മാരും ചേർന്നുള്ള അസംബ്ലി രാജാവിനെ തിരഞ്ഞെടുക്കാൻ തുടങ്ങി. 1596-ൽ പോളണ്ടിന്റെ തലസ്ഥാനം ക്രാക്കോവിൽ നിന്നും വാഴ്‌സായിലേയ്ക്ക് മാറ്റി.
പതിനേഴാം നൂറ്റാണ്ടിലെ പോളണ്ട്.
പോളണ്ടിനെ സംബന്ധിച്ചിടത്തോളം പതിനേഴാം നൂറ്റാണ്ട് കലാപകലുഷവും സംഭവബഹുലവുമായിരുന്നു. ഈ സമയത്തു ഉക്രൈന്റെ ചില പ്രദേശങ്ങളും അന്നാട്ടിലെ കൊസ്സാക്കുകൾ എന്നറിയപ്പെടുന്ന സമരവീര്യരായ ജനങ്ങളും പോളണ്ടിന്റെ അധീനതയിലായിരുന്നു. പക്ഷെ, കൊസ്സാക്കുകൾ അടങ്ങിയിരുന്നില്ല. പതിനേഴാം നൂറ്റാണ്ടിന്റെ പകുതിയോടെ അവർ കലാപങ്ങൾ തുടങ്ങി. 1654-ൽ റഷ്യ അവർക്ക് പിന്തുണ നൽകി. അടുത്ത വര്ഷം (1655-ൽ) സ്വീഡൻ പോളണ്ടിനെ ആക്രമിച്ചു, കുറെ പ്രദേശങ്ങൾ അവരുടെ കീഴിലായി. സ്വീഡനുമായുള്ള യുദ്ധം 1660-ലും, റഷ്യയുമായുള്ള യുദ്ധം 1667-ലും അവസാനിച്ചുവെങ്കിലും ഈ രണ്ടു യുദ്ധങ്ങൾ പോളണ്ടിനെ ഏതാണ്ട് തകർത്തു. വസ്‌തുവകകളുടെ നാശനഷ്ടങ്ങൾക്കു പുറമെ, ജനസംഖ്യയിൽ നല്ലൊരു ശതമാനം കൊല്ലപ്പെട്ടു.
പക്ഷെ, പതിനേഴാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് പോളണ്ടിന് തങ്ങളുടെ പ്രതാപം കുറെയൊക്കെ വീണ്ടെടുക്കാൻ സാധിച്ചു. തുർക്കികൾ ഓസ്ട്രിയ ആസ്ഥാനമായുള്ള ഹാബ്സ്ബെർഗ് സാമ്രാജ്യത്തെ ആക്രമിച്ചപ്പോഴാണ് ഇതുണ്ടായത്. അക്കാലങ്ങളിൽ ബൾഗേറിയ തുടങ്ങിയ നിരവധി തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ തുർക്കിയുടെ (ഓട്ടോമൻസാമ്രാജ്യത്തിന്റെ) കീഴിലായിരുന്നു. അവരുടെ സാമ്രാജ്യവികസനത്തിന്റെ ഭാഗമായി അവരുടെ പട 1683-ൽ വിയന്നയിലെത്തി. ഹാബ്സ്‌ബെർഗ് ചക്രവർത്തി ജീവനും കൊണ്ടോടി. തുർക്കികൾ ഹാബ്സ്‌ബെർഗ് പിടിച്ചടക്കിയാൽ യൂറോപ്പിലെ തങ്ങളുടെ പ്രാധാന്യം കുറഞ്ഞുപോകുമെന്നു ഭയന്ന അന്നത്തെ മാർപാപ്പ മറ്റു ക്രിസ്ത്യൻ രാജ്യങ്ങളോട് ഓസ്ട്രിയയെ രക്ഷിക്കാൻ ആഹ്വാനം ചെയ്തു. അന്നുമിന്നും കടുകട്ടി കത്തോലിക്കാരാജ്യമായ പോളണ്ട് ആ വിളി വേണ്ടപോലെ ചെവിക്കൊണ്ടു. പോളണ്ടിലെ അന്നത്തെ രാജാവായിരുന്ന യാൻ സോബിയേസ്‌ക്കി (Jan Sobieski) തുർക്കികളെ തുരത്തിയതിൽ മുഖ്യപങ്കു വഹിച്ചു. പോളണ്ടിന്റെ ഇമേജ് ഇതോടെ മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ മുന്നിൽ വളരെ മെച്ചമായി.
ഇന്ന് പോളണ്ടിൽ "സോബിയേസ്‌ക്കി" പ്രസിദ്ധമായ ഒരു വോഡ്ക്കയുടെ ബ്രാൻഡ്നെയിമാണ്. പാവം സോബിയേസ്‌ക്കി!

പക്ഷെ, പതിനേഴാംനൂറ്റാണ്ടിന്റെ അന്ത്യകാലത്ത് പോളണ്ടിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി. കേന്ദ്രസർക്കാരിന്റെ ശക്തി കണ്ടമാനം കുറഞ്ഞു, അധികാരം മൊത്തം Sejm എന്നറിയപ്പെടുന്ന പാർലമെന്റിൽ നിഷിപ്തമായി. ഏതു പാർലമെന്റംഗത്തിനും എന്തു തീരുമാനവും വീറ്റോ ചെയ്യാം എന്ന അവസ്ഥ. കൂടാതെ ഒരംഗം മനസുവച്ചാൽ പാർലമെന്റ് പിരിച്ചുവിടാം എന്ന സ്ഥിതിയും. ഈ വിചിത്രമായ സ്ഥിതിവിശേഷത്തിൽ രാജ്യം ഏതാണ്ട് സ്തംഭിച്ചു.
പതിനെട്ടാം നൂറ്റാണ്ട്
പതിനെട്ടാം നൂറ്റാണ്ടിൽ പോളണ്ടിന്റെ അധഃപതനം തുടർന്നു. 1697-ൽ അഗസ്റ്റസ് മൂന്നാമൻ (Frederick Augustus of Saxony) പോളണ്ടിന്റെ രാജാവായി. 1733-ൽ അദ്ദേഹം ആന്തരിച്ചപ്പോൾ റഷ്യൻ സൈന്യം പോളണ്ടിലേയ്ക്ക് മാർച്ചു ചെയ്തുചെന്ന് അന്തരിച്ച രാജാവിന്റെ പുത്രനെതന്നെ രാജാവായി വാഴിക്കാൻ പാർലമെന്റിന് കല്പന നൽകി. പോളണ്ട് ഇതിനോടകം വൻശക്തികളുടെ കളിപ്പാവ ആയിക്കഴിഞ്ഞിരുന്നു.
1764-ൽ അന്നത്തെ പോളിഷ് രാജാവ് അന്തരിച്ചപ്പോൾ റഷ്യൻ ഭരണാധികാരിയായിരുന്ന കാതറൈൻ ചക്രവർത്തിനി (Catherine the Great) തന്റെ മുൻകാമുകനായിരുന്ന Stanislaw Poniatowski-യെ പോളണ്ടിന്റെ രാജാവാക്കാൻ ശ്രമിച്ചു. പക്ഷെ, റഷ്യയുടെ കളിപ്പാവയാകാൻ പോനിയാതോവ്സ്ക്കി താല്പര്യം കാണിച്ചില്ല. അദ്ദേഹവും മറ്റു ചില പോളിഷ് പ്രമുഖരും പാർലമെന്റിലെ പ്രഭുക്കളുടെ അധികാരം വെട്ടിക്കുറിച്ച് നിയമപരിഷ്‌ക്കാരം നടത്താൻ താല്പര്യം കാണിച്ചു. പക്ഷെ, പോളണ്ട് ശക്തമാകുന്നതിൽ എതിർപ്പുണ്ടായിരുന്ന റഷ്യ സമ്മതിച്ചില്ല. പ്രഭുക്കളും തങ്ങളുടെ അധികാരം കൈവിടാൻ തയ്യാറായിരുന്നില്ല.
പോളണ്ടിലെ
പ്രഭുക്കളുടെ അമിതമായ അധികാരം കേന്ദ്രസർക്കാരിനെ കാര്യക്ഷമമായി
പ്രവർത്തിക്കാൻ അനുവദിച്ചില്ല. സർക്കാരിന്റെ ശക്തി കൂടരുതെന്നു
നിര്ബന്ധമുണ്ടായിരുന്നു റഷ്യ പ്രഭുക്കളുടെ രക്ഷകരായി. 1767-ൽ റഷ്യ
പോളണ്ടുമായി ഒരു നിർബന്ധിതകരാറിൽ ഏർപ്പെട്ടു. പ്രഭുക്കളുടെ അധികാരം
സംരക്ഷിക്കുന്നതിനു പുറമെ മറ്റു രണ്ടുദ്ദേശങ്ങൾ കൂടി ഈ കരാറിനുണ്ടായിരുന്നു
- പോളണ്ടിന്റെ അതിർത്തികൾ സംരക്ഷിക്കുക, പോളണ്ടിൽ ജീവിച്ചിരുന്ന
ന്യൂനപക്ഷമായിരുന്നു ഓർത്തോഡോക്സ് വിശ്വാസികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുക
എന്നിവയായിരുന്നു അവ.
റഷ്യയുടെ അമിതമായ ഇടപെടലുകളിൽ അസ്വസ്ഥരായ പോളിഷ് ജനങ്ങൾ Confederacy of Bar (1768 - 1772) എന്ന പേരിലറിയപ്പെട്ട കലാപം നടത്തി. റഷ്യ ഇതിനെ അടിച്ചമർത്തി.
പോളണ്ടിൽ തുടരെ നടക്കുന്ന കലാപങ്ങളുടെ പ്രതികാരനടപടി എന്ന നിലയിൽ റഷ്യ, പ്രഷ്യ, ഓസ്ട്രിയ, എന്നീ ശക്തികൾ ചേർന്ന് പോളണ്ടിന്റെ കുറെയേറെ പ്രദേശം വീതിച്ചെടുത്തു. ഇതിന്റെ ഫലമായി, അവശേഷിച്ച പോളണ്ടിന് സമുദ്രതീരം ഇല്ലാതായി.
അന്ന് റഷ്യ വെട്ടിപ്പിടിച്ച പ്രദേശം ഇന്നും ബെലറൂസിന്റെ (Belarus) ഭാഗമായി തുടരുന്നു.
ഈ അതിക്രമത്തിന്റെ ഫലമായി അവശേഷിച്ചിരുന്ന പോളണ്ടിൽ ദേശീയതയും ഐക്യദാർഢ്യവും ഉടലെടുത്തു. സൈന്യത്തെയും വിദ്യാഭ്യാസരീതികളെയും പരിഷ്‌കരിച്ചു. പാർലമെന്റ് പുതിയ ഭരണഘടനയ്ക്ക് രൂപം കൊടുത്തു.
പക്ഷെ ഇതുകൊണ്ടൊന്നും പോളണ്ടിന് രക്ഷപ്പെടാനായില്ല. 1793-ൽ റഷ്യയും പ്രഷ്യയും പോളണ്ടിന്റെ കൂടുതൽ പ്രദേശങ്ങൾ വെട്ടിപ്പിടിച്ചു, പുതിയ ഭരണഘടന അസാധുവാക്കി. ഇതേത്തുടർന്നുണ്ടായ കലാപം മൃഗീയമായി അമർച്ച ചെയ്തു. ഇതുകൊണ്ടും പോളണ്ടിന്റെ കഷ്ടകാലം അവസാനിച്ചില്ല.
1795-ൽ മുകളിൽ പറഞ്ഞ മൂന്നു ശക്തികളും ചേർന്ന് പോളണ്ടിന്റെ ബാക്കിയുണ്ടായിരുന്ന പ്രദേശങ്ങളും തങ്ങളുടേതാക്കി. പോളിഷ് രാജാവ് സ്ഥാനത്യാഗം ചെയ്തു.
ലോകഭൂപടത്തിൽ പോളണ്ട് എന്ന രാജ്യമേ ഇല്ലാതായി.

പത്തൊൻപതാം നൂറ്റാണ്ട്
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നെപ്പോളിയൻ ഒരളവുവരെ പോളണ്ടിന്റെ രക്ഷകനായി അവതരിച്ചു. അദ്ദേഹം വെട്ടിപ്പിടിച്ച കുറെ പ്രദേശങ്ങൾ ചേർത്ത് 1807-ൽ Duchy of Warsaw എന്ന പേരിൽ ഒരു ഫ്രഞ്ച് സാറ്റലൈറ്റ് രാജ്യം സ്ഥാപിച്ചു. ഇതിന്റെ പ്രത്യുപകാരമായി ഒരു ലക്ഷത്തോളം പോളണ്ടുകാർ നെപ്പോളിയന്റെ സൈന്യത്തിനൊപ്പം റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്തു.

നെപ്പോളിയൻ ബോണാപ്പാർട്ട് |
1815-ൽ നടന്ന വിയന്ന കോൺഗ്രസ്സിൽ യൂറോപ്യൻശക്തികൾ
പോളണ്ടിന്റെ വിഭജനത്തിന് സാധുത നൽകി. പോളണ്ടെന്ന രാജ്യം പുനഃസ്ഥാപിക്കാൻ
ആരും തയ്യാറായില്ല. പക്ഷെ, റഷ്യയുടെ കീഴിലുള്ള പ്രദേശങ്ങൾ ചേർത്ത Kingdom
of Poland എന്നൊരു ചെറുരാജ്യത്തിന് രൂപം കൊടുത്തു. റഷ്യൻ സാറിന്റെ കീഴിൽ
ഒരു രാജാവിനെയും പ്രതിഷ്ഠിച്ചു. ഈ പാവരാജാവിന് സർക്കാരും സൈന്യവും
അനുവദിച്ചു.
കലാപകുതുകികളായ പോളണ്ടുകാർ ഇതുകൊണ്ട് തൃപ്തരായില്ല. അവർ റഷ്യൻസാറിന്റെ സഹോദരനെ വധിക്കാൻ ശ്രമം നടത്തി. പുതിയ പോളണ്ടിന്റെ പാർലമെന്റ് (പുതിയ പേര്: Diet) സാർ സ്ഥാനഭൃഷ്ടനാക്കപ്പെട്ടതായി പ്രഖ്യാപിച്ചു. 1831-ൽ റഷ്യൻസൈന്യം പോളണ്ടിൽ പ്രവേശിച്ച് പോളണ്ടിനെ പരാജയപ്പെടുത്തി. ഇതേതുടർന്ന് സാർ ഭരണഘടന റദ്ദ് ചെയ്ത് റഷ്യയുടെ നേരിട്ടുള്ള ഭരണം ഏർപ്പെടുത്തി. ഈ സമയത്താണ് ലക്ഷക്കണക്കിന് പോളണ്ടുകാർ ഫ്രാൻസിലേയ്ക്കും വടക്കേഅമേരിക്കയിലേക്കും കുടിയേറിയത്.
കേട്ടിരിക്കുന്നത് ശരിയാണെങ്കിൽ, അമേരിക്കയിലെ ചിക്കാഗോനഗരത്തിൽമാത്രം പോളണ്ടിന്റെ തലസ്ഥാനമായ വാഴ്‌സായിലുള്ളതിനേക്കാൾ കൂടുതൽ പോളിഷ് വംശജർ സ്ഥിരതാമസമുണ്ടത്രെ.
പോളണ്ടുകാരുടെ കലാപവും പ്രക്ഷോഭവും തുടർക്കഥയായി. 1863-ൽ ആരംഭിച്ച കലാപം പതിനെട്ടുമാസങ്ങൾ നീണ്ടുനിന്നു. പതിവുപോലെ, റഷ്യ ഇതിനെയും അടിച്ചമർത്തി. ഇതോടെ Kingdom of Poland-ന് 'Vistula Provinces' എന്ന പുതിയ പേരുനല്കി, റഷ്യയുടെ ഭാഗമാക്കി. റഷ്യൻഭാഷ ഔദ്യോഗികഭാഷയും സ്‌കൂളുകളിലെ ഭാഷയുമാക്കി. പോളിഷ് സംസ്ക്കാരത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതൊക്കെ.
പഴയ പോളണ്ടിന്റെ പടിഞ്ഞാറൻ ഭാഗത്തുണ്ടായിരുന്ന പ്രദേശങ്ങളിൽ സമാനമായ സാംസ്ക്കാരിക നിർമ്മാർജ്ജനം നടത്താൻ പ്രഷ്യയും ശ്രമിച്ചു. പക്ഷെ, ഇത് വിജയകരമായില്ല. അവിടെ പോളിഷ് സംസ്ക്കാരവും പോളിഷ് ഐഡൻറ്റിറ്റിയും തുടർന്നു. Nationalist League, the Christian Democrats and the Polish Socialist Party, തുടങ്ങിയ രാഷ്ട്രീയപ്രസ്ഥാനങ്ങളും അവിടെയുണ്ടായി.

ഇരുപതാം നൂറ്റാണ്ട്, ഒന്നാം ലോകമഹായുദ്ധം
ഒന്നാംലോകമഹായുദ്ധം ആരംഭിച്ചപ്പോൾ പോളിഷ് ജനതയുടെ സഹകരണം ലഭിക്കാനായി യുദ്ധാനന്തരം പോളണ്ട് എന്ന രാജ്യം പുനഃസ്ഥാപിക്കാമെന്ന് ജർമ്മനി ഉറപ്പുനൽകി. ഇതേത്തുടർന്ന് General Jozef Pilsudski എന്ന പട്ടാളമേധാവിയുടെ കീഴിൽ പോളണ്ടുകാർ ജർമ്മനിയ്ക്കുവേണ്ടി റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്തു.
യുദ്ധം അവസാനിക്കുന്നതിനു മുമ്പുതന്നെ അമേരിക്കൻ പ്രസിഡന്റായിരുന്ന വിത്സൺ (President Woodrow Wilson) പോളണ്ടെന്ന രാജ്യം പുനഃസ്ഥാപിക്കാമെന്ന് വാഗ്ദാനം നൽകി.

US President Woodrow Wilson |
1918 നവംബർ പതിനൊന്നാം തിയതി ജർമ്മനി
കീഴടങ്ങിയതിനെത്തുടർന്ന് പോളണ്ടുകാർ തങ്ങളുടെ രാജ്യത്തിന്റെ ചുമതല
ഏറ്റെടുക്കുകയും ജർമ്മൻകാരെ പോളണ്ടിൽനിന്നും തുരത്തുകയും ചെയ്തു. 1919
ജനുവരിയിൽ ഒരു Constitutional Assembly തിരഞ്ഞെടുക്കപ്പെട്ടു, അവർ 1921-ൽ
പോളണ്ടിന്റെ പുതിയ ഭരണഘടന പ്രസിദ്ധീകരിച്ചു. മറ്റു രാജ്യങ്ങൾ ഇടപ്പെട്ട്
ജർമ്മനിയുടെ അധീനതയിൽ തുടർന്ന Danzig(ഇപ്പോൾ ഗഡാൻസ്ക്ക്)-ലൂടെ ഒരിടനാഴി
അനുവദിച്ച് സമുദ്രതീരവും തുറമുഖവും രാജ്യത്തിന് പ്രാപ്യമാക്കി. Polish
Corridor എന്നാണിത് അറിയപ്പെട്ടത്. പുതിയ രാജ്യത്തിന്റെ
സ്ഥാപനത്തെത്തുടർന്ന് നിരവധി അതിർത്തിതർക്കങ്ങൾ ഉടലെടുക്കുകയും
ചെക്കോസ്ലോവാക്യ, റഷ്യ, തുടങ്ങിയ രാജ്യങ്ങളുമായി യുദ്ധം നടക്കുകയുമുണ്ടായി.
പുതിയ രാജ്യത്ത് ആഭ്യന്തരപ്രശ്ങ്ങളുണ്ടായി. 1922-ൽ അന്ന് പോളിഷ് പ്രസിഡന്റായിരുന്ന Gabriel Narutowicz വധിക്കപ്പെടുകയും, അതേത്തുടർന്ന് പഴയ പട്ടാളമേധാവി, Pilsudski അധികാരമേറ്റെടുക്കുകയും ചെയ്തു. പാർലമെന്റും രാഷ്ട്രീയപ്പാർട്ടികളുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും ഏകാധിപതിയുടെ ശൈലിയായിരുന്നു Pilsudski-യുടേത്. അദ്ദേഹം 1935-ൽ അന്തരിക്കുന്നതുവരെ അധികാരത്തിൽ തുടർന്നു.

പോളണ്ടും രണ്ടാം ലോകമഹായുദ്ധവും.
രണ്ടാം ലോകമഹായുദ്ധം ജയിച്ചതിന്റെ ക്രെഡിറ്റ് അടിച്ചെടുത്തത് അമേരിക്കയും ബ്രിട്ടനുമാണ്. എന്നാൽ റഷ്യയ്ക്ക് ഈ വിജയത്തിലുണ്ടായിരുന്ന നിർണ്ണായകമായ പങ്കിന്റെ നേരെ കണ്ണടയ്ക്കാനാണ് പാശ്ചാത്യരാജ്യങ്ങൾ ശ്രമിച്ചത്. ഇവിടെ റഷ്യയ്ക്ക് നായകപരിവേഷമുണ്ടെങ്കിലും അവർ വില്ലൻവേഷവും കെട്ടിയിരുന്നുവെന്ന കാര്യം മറക്കാനാവില്ല.
ഈ യുദ്ധത്തിന്റെ ആദ്യവെടി പൊട്ടിയത് പോളണ്ടിലെ ഗഡാൻസ്‌ക്കിലാണ്.
അതിനുമുമ്പ് നാസിജർമ്മനിയും സോവിയറ്റ് റഷ്യയും തമ്മിലൊരു രഹസ്യകരാർ ഉണ്ടാക്കിയിരുന്നു. The Molotov–Ribbentrop Pact, the Nazi–Soviet Pact, the Hitler–Stalin Pact, the German–Soviet Nonaggression Pact, Treaty of Non-aggression between Germany and the Union of Soviet Socialist Republics എന്നിങ്ങനെ വിവിധ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന ആ കരാർ മോസ്‌കോയിൽ വച്ച 1939 ഓഗസ്റ്റ് 23-ന് ഒപ്പിട്ടു. ഇതനുസരിച്ചു യുദ്ധമുണ്ടായാൽ പോളണ്ടിനെ പരസ്പരം കലഹിക്കാതെ സോവിയറ്റ് റഷ്യയും നാസി ജർമ്മനിയും വീതിച്ചെടുക്കും എന്നായിരുന്നു ആ കരാറിന്റെ കാതൽ.
മോസ്‌ക്കോയിൽ കരാർ ഒപ്പിടുന്നു |
പക്ഷെ, ഹിറ്റ്‌ലർ റഷ്യയെ ആക്രമിച്ചു. വിവരമറിഞ്ഞ സ്റ്റാലിൻ ആദ്യം അത് വിശ്വസിച്ചില്ല എന്നാണു കേട്ടിരിക്കുന്നത്.
1939 സെപ്റ്റംബർ ഒന്നാംതിയതി ജർമ്മനി പോളണ്ടിനെ ആക്രമിച്ചു. പതിനേഴു ദിവസങ്ങൾക്കുശേഷം റഷ്യ പോളണ്ടിന്റെ കിഴക്കുഭാഗത്തുനിന്നും ആക്രമിച്ചു. ഇരു കൂട്ടരോടും പോളണ്ട് പൊരുതി നോക്കി, പക്ഷെ ഒക്ടോബര് അഞ്ചാം തിയതിയോടെ അവരുടെ പ്രതിരോധം നിലച്ചു.
ഇതിനുശേഷം നിരവധി പോളിഷ് പട്ടാളക്കാരും വായുസേന അംഗങ്ങളും ഹംഗറി, റൊമേനിയ തുടങ്ങിയ രാജ്യങ്ങളിലൂടെ രക്ഷപ്പെട്ട് ഫ്രാൻസിൽ എത്തപ്പെട്ടു. ഇവർ ഏതാണ്ട് രണ്ടുലക്ഷം പേരുണ്ടായിരുന്നു. ഫ്രാൻസിനെ ജർമ്മനി കീഴടക്കിയതിനുശേഷം ഇവർ യുദ്ധത്തിൽ ബ്രിട്ടനെ നിർണ്ണായകമായി സഹായിച്ചു.
ജർമ്മൻ-സോവിയറ്റ് അധിനിവേശം പോളണ്ടുകാരെ സംബന്ധിച്ചിടത്തോളം മഹാദുരന്തമായിരുന്നു. മൂന്നു മില്യൺ പോളിഷ് ജൂതന്മാർ വിവിധ കോണ്സെന്ട്രേഷൻ കാമ്പുകളിൽ കൊല ചെയ്യപ്പെട്ടു. ആര്യന്മാരല്ലാത്ത, സ്ലാവ് വംശജരായ പോളണ്ടുകാർ ദാസന്മാരാകാൻ മാത്രം യോഗ്യതയുള്ളവരാണ് എന്നായിരുന്നു ഹിറ്റ്ലറുടെ കാഴ്ചപ്പാട്. ഇതിന്റെ ഫലമായി, ജൂതന്മാരല്ലാത്ത നിരവധി പോളണ്ടുകാരും നാസികളുടെ ഇരകളായി. ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടത് യൂണിവേഴ്സിറ്റി പ്രൊഫസര്മാരും മറ്റു ബുദ്ധിജീവികളുമായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാംതന്നെ അടച്ചുപൂട്ടി. ഫാക്ടറികളും എസ്റ്റേറ്റുകളും ജർമ്മൻ പട്ടാളം കൈയേറി. ഏത് ചെറിയ ചെറുത്തുനില്പിനെയും പൈശാചികമായ രീതിയിൽ ഇല്ലാതാക്കി. എങ്കിലും ചെറുത്തുനിൽപുകൾ തുടർന്നുകൊണ്ടേയിരുന്നു.
കിഴക്കൻ പ്രവിശ്യകളിൽ റഷ്യയുടെവക താണ്ഡവം അരങ്ങേറി. ആയിരക്കണക്കിന് പോളിഷ് പട്ടാള ഓഫിസർമാർ സോവിയറ്റ് തോക്കുകൾക്കിരയായി.
1941 ജൂണിൽ ബ്രിട്ടൻ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന പോളിഷ് സർക്കാർ (Government in exile) റഷ്യയുമായി ഒരു ധാരണയുണ്ടാക്കി. അതനുസരിച്ച പല വിട്ടുവീഴ്ചകളും പ്രതീക്ഷിച്ചെങ്കിലും സ്റ്റാലിൻ അതൊന്നും പാലിച്ചില്ല. റഷ്യ ഏതാണ്ട് നാലായിരത്തിയഞ്ഞൂറു പോളിഷ് പട്ടാള ഓഫിസര്മാരെ കൊന്ന്, അവരുടെ കാത്തിന്കാട്ടിൽ (Katyn Forest) മൃതദേഹം കുഴിച്ചുമൂടി. ഇത് ജർമ്മനി ചെയ്തതാണെന്ന് ആദ്യമൊക്കെ റഷ്യ പറഞ്ഞുനോക്കി.
1940-ലുണ്ടായ ഈ ദുരന്തത്തെക്കുറിച്ചു പ്രശസ്ത പോളിഷ് സംവിധായകനായ ആന്ദ്രേ വായ്‌ദ (Andrzej Wajda) 2007-ൽ "Katyn" എന്ന പേരിലൊരു സിനിമ നിർമ്മിച്ചിട്ടുണ്ട്.
യുദ്ധാനന്തരം പോളണ്ടിന് സ്വാതന്ത്ര്യം ലഭിച്ചില്ല. ജർമ്മൻപീഡനം അനുഭവിച്ച ജനതയ്ക്ക് തുടർന്ന് കമ്മ്യുണിസ്റ്റ് പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരികയാണ് ചെയ്തത്. പോളണ്ടിന്റെ പടിഞ്ഞാറൻ ഭാഗം ജർമ്മനിയിൽ നിന്നും ഒഴുപ്പിച്ചെടുത്ത, ജെർമ്മൻകാരെ തുരത്തി, പോളണ്ടിനോടു ചേർത്തു. പക്ഷെ, ചില കിഴക്കൻപ്രദേശങ്ങൾ റഷ്യയുടെ ഭാഗമായി തുടർന്നു.

കമ്മ്യുണിസ്റ്റ് പോളണ്ട്
ഒരു പക്ഷെ, രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ രാജ്യം പോളണ്ടായിരിക്കാം. യുദ്ധത്തിൽ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് കാൽഭാഗം കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. വാഴ്‌സായും മറ്റുനിരവധി നഗരങ്ങളും ഏതാണ്ട് മൊത്തമായി നശിച്ചു. ഇതിനൊരു അപവാദം ക്രാക്കോവ് മാത്രമായിരുന്നു. ക്രാക്കോവിലായിരുന്നു പോളണ്ടിലെ ജർമ്മൻ സൈന്യത്തിന്റെ കേന്ദ്രം. അതുകൊണ്ട് അവിടെ ബോംബിംഗ് ഉണ്ടായതേയില്ല.
1945-ൽ പോളണ്ടിൽ കമ്മ്യുണിസം വച്ചുപിടിപ്പിച്ചു. ഘട്ടംഘട്ടമായി അതവിടെ വേരുറപ്പിച്ചു. 1952 ആയപ്പോഴേയ്ക്കും കമ്മ്യുണിസം അവിടെ സർവാധിപത്യം നേടി.
കടുത്ത കത്തോലിക്കാവിശ്വാസികളായിരുന്ന പോളണ്ട് ജനതയ്ക്ക് കമ്മ്യുണിസവുമായി പൊരുത്തപ്പെടാൻ വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അവർക്ക് പോംവഴികൾ ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും ചെറിയതോതിലുള്ള കലാപങ്ങളുണ്ടായി. ഹങ്കറിയിൽ 1956-ലുണ്ടായ അറിയപ്പെടുന്ന സോവിയറ്റ് വിരുദ്ധ പ്രക്ഷോഭമുണ്ടാകുന്നതിന് ഏതാനും മാസങ്ങൾ മുമ്പ് ആദ്യത്തെ സോവിയറ്റ് വിരുദ്ധ കലാപം അരങ്ങേറുന്നത് ഒരു പോളിഷ് നഗരത്തിലാണ്.. പോസ്നാനിൽ (Poznan). ഇതിനെ അമർച്ച ചെയ്‌തെങ്കിലും കുറെയൊക്കെ പരിഷ്‌കാരങ്ങളുടെ ആവശ്യകത സർക്കാരിന് ബോധ്യപ്പെട്ടു.
Wladyslaw Gomulka എന്ന പാർട്ടി സെക്രട്ടറിയെ മോസ്ക്കോയോട് ആലോചിക്കാതെ ഭരണാധികാരിയാക്കിയപ്പോൾ പോളണ്ട് റഷ്യയുടെ ഭാഗമാകുന്നതിന്റെ വക്കുവരെയെത്തി. പിന്നെ എന്തൊക്കെയോ ധാരണകളുണ്ടായി ഗോമുൽക്ക ഭരണത്തിൽ തുടർന്നു.
Wladyslaw Gomulka |
1970-ൽ ഭഷ്യസാധനങ്ങളുടെ വില വല്ലാതെ
ഉയർത്തിയതിനെത്തുടർന്ന് രാജ്യത്താകെ അസ്വസ്ഥതകൾ ഉടലെടുത്തു.
എല്ലായിടങ്ങളിലും, പ്രത്യേകിച്ച് ഗഡാൻസ്‌ക്കിൽ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും
നിത്യക്കാഴ്ചകളായി. ആ വര്ഷം ഡിസംബർ മാസം ഗോമുൽക്കയെ പുറത്താക്കി, Edward
Gierek എന്നയാളെ ഭരണമേൽപിച്ചു. ഗീരെക്ക് വിലക്കയറ്റം മരവിപ്പിച്ചതോടെ
അസ്വസ്ഥതകൾ ശമിച്ചു. ഗീരെക്കിന്റെ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായി
പാശ്ചാത്യരാജ്യങ്ങളിൽ നിന്നും ഭീമമായ തുക കടമായി വാങ്ങിയതിനെത്തുടർന്ന്
ജനങളുടെ ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെട്ടു.
ചെറിയ കാലയളവിൽ ഇത് ഗുണപ്പെട്ടുവെങ്കിലും കടം വാങ്ങിയ തുക വേണ്ട രീതിയിൽ ഉപയോഗിക്കാത്തതിനെ തുടന്ന് വീണ്ടും രാജ്യം സാമ്പത്തിക പ്രതിസന്ധിയിലെത്തി. ഇതിന്റെ ഫലമായി ഭഷ്യവസ്തുക്കളുടെ വില വീണ്ടും വർദ്ധിച്ചു. വീണ്ടും പ്രക്ഷോഭങ്ങളും പ്രകടനങ്ങളും. പക്ഷെ, ഇത്തവണ അസ്വസ്ഥതകൾ അടിച്ചൊതുക്കുക മാത്രമല്ല, പ്രകടനക്കാരെയെല്ലാം അഴികൾക്കുള്ളിലാക്കി.
1980-ൽ വില നൂറു ശതമാനം വർദ്ധിച്ചു. ജനം നോക്കിയിരുന്നില്ല. അവർ സംഘടിച്ചു. ഈ ഘട്ടത്തിലാണ് ഗഡാൻസ്ക്ക് ഷിപ്പ്യാർഡിലെ ഇലക്ട്രീഷ്യനായിരുന്ന ലേഖ് വാവെസ (Lech Wałęsa) രംഗപ്രവേശം ചെയ്യുന്നത്. വാവെസ രൂപം കൊടുത്ത സോളിഡാരിറ്റി പ്രസ്ഥാനം രാജ്യത്ത് മൊത്തം പടർന്നുപിടിച്ചു.
ഇനിയുള്ള ചരിത്രം മിക്കവർക്കും അറിവുള്ളതുകൊണ്ട് കൂടുതൽ വിസ്തരിക്കുന്നില്ല. സോളിഡാരിറ്റി പ്രസ്ഥാനത്തിന് അന്ന് മാർപാപ്പയായിരുന്ന പോളിഷ് സ്വദേശി ജോൺ പോൾ രണ്ടാമൻ അകമഴിഞ്ഞ സപ്പോർട്ട് നൽകി. 1989-ൽ സോളിഡാരിറ്റി നേതാക്കളും കമ്മ്യുണിസ്റ്റ് ഭരണാധികാരികളുമായി ചർച്ചകൾ നടന്നതിനെത്തുടർന്ന് സോളിഡാരിറ്റിയ്ക്ക് നിയമസാധുത ലഭിച്ചു.
1989 ജൂണിൽ നടന്ന തിരഞ്ഞെടുപ്പിൽ സോളിഡാരിറ്റി വൻവിജയം നേടി, Tadeusz Mazowiecki പോളണ്ടിന്റെ പ്രധാനമന്ത്രിയായി. പോളണ്ടിലെ കമ്മ്യുണിസ്റ്റ് കാലഘട്ടത്തിന്റെ അന്ത്യമായിരുന്നുവത്.
1990-ൽ പഴയ .ഇലക്ട്രീഷ്യൻ, Lech Wałęsa പോളണ്ടിന്റെ പ്രസിഡന്റായി. (22 December 1990 – 22 December 1995) അധികാരമേറ്റു

Lech Wałęsa |
1997-ൽ
പുതിയ ഭരണഘടനയുണ്ടായി. കമ്മ്യുണിസം ഏതാണ്ട് പാടെ ഉപേക്ഷിച്ചു രാജ്യം
ക്യാപ്പിറ്റിസലാത്തിന്റെ പാതയിലായി. 1999-ൽ നാറ്റോയുടെയും 2004-ൽ യൂറോപ്യൻ
യൂണിയന്റെയും അംഗമായി. തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ
ഇനിയുമുണ്ടെങ്കിലും, രാജ്യം പുരോഗമനത്തിന്റെ പാതയിലാണ്. പോളണ്ടുകാർ സ്വയം
യുറോപ്യൻസായി കാണുന്നു. റഷ്യൻവൈര്യം പലരുടെയും മനസ്സിൽനിന്നും ഇനിയും
മാഞ്ഞിട്ടില്ല.
ഉപസംഹാരം
പോളണ്ടിന്റെ ജനസംഖ്യ ഏതാണ്ട് 38 മില്യനാണ്. മലയാളികളുടെ എണ്ണത്തിന്റെ ഇരുപത്തഞ്ചു ശതമാനം കൂടുതൽ എന്നുവേണമെങ്കിൽ പറയാം.
പക്ഷെ, പോളണ്ടിൽനിന്നും ഇതിനോടകം ഏതാണ്ട് പതിനാറ് പേര് നോബൽസമ്മാനം നേടിയിട്ടുണ്ട്. രാജ്യത്തിന്റെ ബൗദ്ധികനിലവാരത്തിന്റെ ഏതാണ്ടൊരു ധാരണ ഇതിൽനിന്നും ലഭിക്കുമല്ലോ.
എൺപതുകളുടെ ആരംഭത്തിൽ ഞാൻ പോളണ്ട് സന്ദർശിച്ചു. ഞാൻ കണ്ട ആദ്യ യൂറോപ്യൻ രാജ്യം. അതിനുശേഷം വീണ്ടും പോളണ്ടിലെത്തുന്നത് 2007-ലാണ്. അപ്പോഴേയ്ക്കും രാജ്യം തിരിച്ചറിയാൻ വയ്യാത്ത രീതിയിൽ മാറിയിരുന്നു. മാറ്റം തുടരുന്നു. ഇപ്പോൾ ജീവിതചെലവ് മറ്റേതൊരു പാശ്ചാത്യയൂറോപ്യൻ രാജ്യങ്ങളോടും തുലനം ചെയ്യാവുന്ന രീതിയിൽ വർധിച്ചിട്ടുണ്ട്. എങ്കിലും അവിടെ കാണുന്ന ജനങ്ങൾ പൊതുവെ ആഹ്ലാദഭരിതരാണ്.
കമ്മ്യുണിസത്തിന്റെയും ലോകമഹായുദ്ധങ്ങളുടെയും കെടുതികൾ വല്ലാതെ ഏറ്റുവാങ്ങിയ രാജ്യത്തെ ജനം സന്തുഷ്ടരായി കാണപ്പെടുന്നതിൽ സന്തോഷിക്കുന്നു.
ഒരു സന്ദർശനം അർഹിക്കുന്ന രാജ്യമാണ് പോളണ്ട്. Highly Recommended.