Monday 16 November 2015

റിഗ കുറിപ്പുകള്‍ (ആമുഖം)

റഷ്യ എന്ന രാജ്യത്തെക്കുറിച്ചും അവിടത്തെ ജനതയെക്കുറിച്ചും ചില ധാരണകളുണ്ടായിരുന്നു. കണ്‍സ്യൂമറിസം, മുതലാളിത്തം തുടങ്ങിയവയുടെയൊക്കെ ദുഷ്ഫലങ്ങള്‍ ഇല്ലാത്ത, സ്വര്‍ഗ്ഗതുല്യമായ രാജ്യം. സ്വന്തം രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കാന്‍ മടിയില്ലാത്ത ജനത. സ്പോര്‍ട്സ്, സാങ്കേതികവിദ്യ, പ്രതിരോധശേഷി എന്നീ മേഖലകളില്‍ മുന്‍പന്തിയില്‍. ഇതിനെക്കാളൊക്കെ ഉപരി, ഇന്ത്യാക്കാരെ ആദരണീയരായി കാണുന്ന ജനം. നെഹ്റു, ഇന്ദിരാഗാന്ധി, രാജ്കപൂര്‍ തുടങ്ങിയവര്‍ക്ക് കോടിക്കണക്കിനാരാധകര്‍. പഴയ ഹിന്ദി സിനിമയായ "ആവാര"യിലെ പാട്ടുപാടിയാല്‍ റഷ്യക്കാര്‍ ചുവടുവച്ച് കൂടെപ്പാടും.
ധാരണകള്‍ പലതും പിന്നീട് മാറിപ്പോയി. റഷ്യന്‍ചരിത്രം കുറെയൊക്കെ മനസിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി - റഷ്യന്‍ജനത ഒരിക്കലും സ്വാതന്ത്ര്യം എന്നത് അനുഭവിച്ചിട്ടില്ല.
സാര്‍ ചക്രവര്‍ത്തിയുടെ കാലത്തും, സ്റ്റാലിന്റെ കാലത്തും, ഇന്ന് പുട്ടിന്റെ ഭരണത്തിലും.
ഇന്ത്യാക്കാരന്‍ ഇന്നവിടെ ആദരണീയനല്ല എന്നുമാത്രമല്ല, സന്ദര്‍ശകന്‍ എന്ന നിലയില്‍ സുരക്ഷിതനുമല്ല.
ഇത്തരം പുതിയ ധാരണകള്‍ മൂലം റഷ്യ സന്ദര്‍ശിക്കുക എന്ന ആഗ്രഹം മനസിലൊതുക്കി. എങ്കില്‍ റഷ്യയുടെ പഴയ ഒരു കക്ഷണം കണ്ടുകളയാം എന്നു കരുതിയാണ് ലാത്വിയ എന്ന മുന്‍ സോവിയറ്റ് റിപബ്ലിക്കിന്റെ തലസ്ഥാനമായ റിഗയില്‍ എത്തിയത്. 2015, September 12, ശനിയാഴ്ച. മാഞ്ചെസ്റ്ററില്‍ നിന്നും റയന്‍എയറില്‍ രണ്ടര മണിക്കൂര്‍ പറന്നപ്പോള്‍ റിഗയില്‍. ആഡംബരമില്ലെങ്കിലും എല്ലാ സൌകര്യങ്ങളുമുള്ള എയര്‍പോര്‍ട്ട്. അവിടെ നിന്നും ടാക്സി പിടിച്ച് നേരത്തെ ബുക്ക് ചെയ്തിരുന്ന ഫ്ലാറ്റില്‍ എത്തി. ഫ്ലാറ്റുടമ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അനുഗമിച്ച് അത്യാവശ്യകാര്യങ്ങളൊക്കെ കാണിച്ചുതന്നിട്ട് വിടപറഞ്ഞുപോയി.
രാവിലെ എഴുന്നേറ്റപ്പോള്‍, ഞായറാഴ്ച ആയതിനാലാവണം, ഒരു ഉറക്കംതൂങ്ങി നഗരമായി തോന്നി. വെറുതെ ഒന്നു ചുറ്റിയടിച്ചു.
റിഗാവിശേഷങ്ങള്‍ വരുംദിനങ്ങളില്‍ കുറിക്കുന്നതാണ്. തല്‍ക്കാലം നഗരത്തെക്കുറിച്ച് ഒരു ഫീല്‍ കിട്ടാന്‍ കുറെ പടങ്ങള്‍ ഇതാ..

No comments:

Post a Comment